എന്റെ ഗ്രന്ഥശാല

സ്‌കൂള്‍ വാര്‍ത്ത
മീനാങ്കല്‍ ട്രൈബല്‍ ഹൈസ്‌കൂളിലെ സോഷ്യല്‍ സയന്‍സ് ക്‌ളബ്ബിന്റെ ആഭിമുഖ്യത്തില്‍ 'എന്റെ ഗ്രന്ഥശാല' എന്ന പരിപാടി നടത്തി. എഴുത്തുകാരനും 'യുറീക്ക' മാസിക പത്രാധിപസമിതി അംഗവും ലൈബ്രേറിയനുമായ പി.കെ. സുധി അറിവിന്റെ വില, ഗ്രന്ഥശാലകളുടെ ചരിത്രവും പ്രാധാന്യവും, വിജ്ഞാനശേഖരണ പ്രക്രിയയുടെ വിവിധ രീതികള്‍, ഹോം ലൈബ്രറി, വായനാ ക്‌ളബ്ബുകള്‍ എന്നിവയെക്കുറിച്ച് സംസാരിച്ചു. അഖില്‍ വി.എസ്. സ്വാഗതവും മോനിഷ എം.എസ്. കൃതജ്ഞതയും പറഞ്ഞു. ദൃശ്യ പി.ആര്‍. ക്‌ളാസ്‌സ് അവലോകനം നടത്തി.