പ്രമുഖ പത്രപ്രവര്‍ത്തകന്‍ അന്തരിച്ച ടി.വി. അച്യുതവാര്യരുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ മാദ്ധ്യമപുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിക്കുന്നു. തൃശൂര്‍ പ്രസ് ക്ലബ്ബാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അച്ചടി ദൃശ്യ മാദ്ധ്യമങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ക്കാണ് പുരസ്‌കാരം. 2018 ജനുവരി ഒന്ന് മുതല്‍ 2020 ഏപ്രില്‍ 30 വരെ പ്രസിദ്ധീകരിച്ചതും പ്രക്ഷേപണം ചെയ്തതുമായ പരിസ്ഥിതി സംബന്ധമായ റിപ്പോര്‍ട്ടുകള്‍ക്കും പരമ്പരയ്ക്കുമാണ് പുരസ്‌കാരം. 10001 രൂപയും കീര്‍ത്തി ഫലകവുമടങ്ങിയതാണ് പുരസ്‌കാരം. റിപ്പോര്‍ട്ട് പരമ്പരയുടെ ഒറിജിനലും കോപ്പിയുമടക്കം മൂന്ന് കോപ്പിയും ക്ലിപ്പിംഗ് ഡി.വി.ഡി ഫോര്‍മാറ്റില്‍ രണ്ടോ മൂന്നോ മിനിട്ട് ദൈര്‍ഘ്യമുള്ളതും ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം സഹിതം ഈ മാസം 20നകം ‘സെക്രട്ടറി, പ്രസ് ക്ലബ്ബ് തൃശൂര്‍, പ്രസ് ക്ലബ്ബ് റോഡ്, റൗണ്ട് നോര്‍ത്ത്, തൃശൂര്‍ 1’ വിലാസത്തില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക്: 8086558650