അടിപ്പാട്ട്
മലയരുടെ കല്യാണപ്പാട്ടുകളിലൊന്ന്. വാതില്‍ അടയ്ക്കുവാനും തുറക്കുവാനും പാട്ടുകളുണ്ട്. മറുത്തുപാടുന്നതാണ് 'അടിപ്പാട്ട്'. പൂട്ടുന്നുവെന്ന സങ്കല്‍പ്പത്തില്‍ ഒരു സംഘം പാടിയാല്‍, തുറക്കുന്ന സങ്കല്‍പ്പത്തില്‍ മറുസംഘം പാടണം. കണ്ണൂര്‍ ജില്ലയിലെ ചില ഭാഗങ്ങളില്‍ ഈ പാട്ട് പ്രചാരത്തിലുണ്ട്.
Leave a Reply