തെയ്യോം തക താരോം തിത്തോം
തക താരോ തിനന്തിനന്താരോ
രാരിക്കന്‍രാരോ രേരിക്കന്‍രേരോ

അപ്പരുന്തിപ്പരുന്തേ പരുന്തേ മാനത്തെ ചെമ്പരുന്തേ
മാനത്തൂടങ്ങിങ്ങുപായും പരുന്തേ മാനത്തെ ചെമ്പരുന്തേ
പരുന്തേ
ആടിവരൂ പരുന്തേ തെയ്യോം ….

കൊക്കു കളി കണ്ടുനിക്കും പരുന്തേ മാനത്തെ ചെമ്പരുന്തേ
കൊക്കിനെ വന്നങ്ങു റാഞ്ചും പരുന്തേ മാനത്തെ ചെമ്പരുന്തേ
പരുന്തേ
ആടിവരൂ പരുന്തേ തെയ്യോം ….