തന്നന്ന താനന്ന തന്നാന തന താനന്ന താനന്ന തന്നാന
തന്നന്ന താനന്ന തന്നാന തന താനന്ന താനന്ന തന്നാന…

വെള്ളേടത്തുകാരി വെളുത്തേടത്തുകാരി വെള്ളരി പെറ്റതു വെള്ളക്കാരി
കാര്യക്കാരി അവള്‍ വീര്യക്കാരി അവള്‍ തേടിക്കൊണ്ടു രണ്ടു ചീര നട്ടു.
(തന്നന്ന താനന്ന തന്നാന തന )

കൊച്ചിയില്‍ കുഴിച്ചിട്ടു, കൊടുങ്ങല്ലൂര്‍ വേരോടി ഇവിടെ വളര്‍ന്നത് ചെഞ്ചീര.
ചെഞ്ചീര പറിക്കാനായി ഞാനവിടെ ചെന്നപ്പോള്‍! നിന്നതു നീല വഴുതനങ്ങ.
(തന്നന്ന താനന്ന തന്നാന തന)

പറിച്ചപ്പോള്‍ കോവക്ക അരിഞ്ഞപ്പോ പാവക്ക കൊത്തിയരിഞ്ഞപ്പോ കൊത്തച്ചക്ക
കൊത്തച്ചക്ക തിന്നാന്‍ ഞാന്‍ ചെന്നിരുന്നപ്പോള്‍ കോരിയൊഴിച്ചത് ചാമക്കഞ്ഞി.
(തന്നന്ന താനന്ന തന്നാന തന)

ചാമക്കഞ്ഞി കുടിച്ചാമോദം പൂണ്ടപ്പോള്‍ വായില്‍ തടഞ്ഞത് കട്ടുറുമ്പ്
കട്ടുറുമ്പിനെ തട്ടി കൊട്ടയിലിട്ടപ്പോള്‍ കൂവിതെളിഞ്ഞത് പൂവങ്കോഴി.
(തന്നന്ന താനന്ന തന്നാന തന)

പൂവന്‍ കോഴി കൂവി കൊല്ലത്തുചെന്നപ്പോള്‍ കൊല്ലത്തൊരച്ചിക്ക് മീശ വന്നേ
കൊല്ലത്തൊരച്ചിക്ക് മീശ വന്നേ പിന്നെ കായംകുളം കാള പെറ്റെണീറ്റേ
(തന്നന്ന താനന്ന തന്നാന തന)

കായംകുളം കാളപെറ്റെണീറ്റേപ്പിന്നെ മുട്ടുചിരട്ട രണ്ടാടുപെറ്റേ
മുട്ടുചിരട്ട രണ്ടാടുപെറ്റേപ്പിന്നെ ഗോപുരം തിങ്ങി രണ്ട് ഈച്ച ചത്തേ.

തന്നന്ന താനന്ന തന്നാന തന താനന്ന താനന്ന തന്നാന
തന്നന്ന താനന്ന തന്നാന തന താനന്ന താനന്ന തന്നാന…