തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ വിവര്‍ത്തന രത്‌ന പുരസ്‌കാരം പ്രഫ. സി.ജി.രാജഗോപാലിന്. 25,000 രൂപയാണ് പുരസ്‌കാരം. രാജഗോപാലിനു ലഭിച്ചു. വിവര്‍ത്തന രത്‌നം സ്‌പെഷല്‍ ജൂറി പുരസ്‌കാരത്തിന് ശൈലജ രവീന്ദ്രന്‍ അര്‍ഹയായി. സി.ജി.രാജഗോപാല്‍ ഹിന്ദിയില്‍നിന്നു മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്ത തുളസീദാസന്റെ ‘ശ്രീരാമ ചരിത മാനസം’ ആണ് വിവര്‍ത്തന രത്‌ന പുരസ്‌കാരത്തിനു തിരഞ്ഞെടുത്തത്. തമിഴില്‍നിന്നു മലയാളത്തിലേക്ക് ‘ചിതാഗ്‌നി’ എന്ന പേരില്‍ വിവര്‍ത്തനം ചെയ്ത പെരുമാള്‍ മുരുകന്റെ ‘പൂക്കുഴി’ എന്ന നോവലിന്റെ പരിഭാഷയ്ക്കാണ് ശൈലജ രവീന്ദ്രനു പുരസ്‌കാരം.