ജില്ലാകേന്ദ്രം: വയനാട്
ജനസംഖ്യ: 7,80,619
സ്ത്രീ-പുരു.അനുപാതം: 995/1000
സാക്ഷരത: 85.25%
മുനിസിപ്പാലിറ്റി: കല്പറ്റ
താലൂക്ക്: വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി
ബേ്‌ളാക്ക് പഞ്ചായത്തുകള്‍: കല്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി
ഗ്രാമപഞ്ചായത്തുകള്‍: 25
മെയിന്‍ റോഡ്: എന്‍. എച്ച് 212
ചരിത്രം
ക്രിസ്തുവിനും കുറഞ്ഞത് 10 ശതാബ്ദം മുമ്പ് സംഘടിത മനുഷ്യജീവിതം നിലനിന്ന പ്രദേശമാണ് വയനാട് എന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. നവീനശിലായുഗത്തിന്റെ എണ്ണമറ്റ തെളിവുകള്‍ ഇവിടെനിന്നു ലഭിച്ചിട്ടുണ്ട്. വേടവര്‍ഗ്ഗക്കാരുടെ രാജഭരണമായിരുന്നു ആദ്യം. പിന്നീട് പഴശ്ശിരാജയും അതിനുശേഷം മൈസൂര്‍രാജാക്കന്‍മാരും വയനാട് ഭരിച്ചു. ബ്രിട്ടീഷുകാരാണ് വയനാട്ടില്‍ തേയിലയും കാപ്പിയും മറ്റ് നാണ്യവിളകളും കൃഷിയാരംഭിച്ചത്. കോഴിക്കോടുനിന്നും തലശേ്ശരിയില്‍ നിന്നും അപകടകരമായ താഴ്‌വരകളിലൂടെ വയനാട്ടിലേക്ക് റോഡുകളുണ്ടായി. കേരളത്തിന്റെ പന്ത്രണ്ടാമത്തെ ജില്ലയായി 1980 നവംബര്‍ ഒന്നിന് വയനാട് നിലവില്‍ വന്നു.
ഭൂമിശാസ്ത്രം
2132 ചതുരശ്രകിലോ മീറ്ററുണ്ട്. ലക്കിടി, വൈത്തിരി, മേപ്പാടി എന്നിവ നല്ല മഴലഭിക്കുന്ന പ്രദേശമാണ്. കിഴക്ക് നീലഗിരിക്കുന്നുകളും തമിഴ്‌നാട്, കര്‍ണ്ണാടക അതിര്‍ത്തിയുമാണ്. വടക്ക് കര്‍ണ്ണാടകയും കൂര്‍ഗ്ജില്ലയുമാണ്. തെക്ക് മലപ്പുറം പടിഞ്ഞാറ് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളുമാണ്.
അടിസ്ഥാനവസ്തുതകള്‍
കേരളത്തില്‍ ജനസാന്ദ്രത കുറഞ്ഞ ജില്ല.
ഏറ്റവും കൂടുതല്‍ ആദിവാസികള്‍ ഉള്ള ജില്ല.
രണ്ട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഏകജില്ല.
തീരപ്രദേശമോ റെയില്‍വേ ലൈനോ ഇല്ലാത്ത ജില്ല.
വയനാട്ടിലേക്കുള്ള കുടിയേറ്റത്തിന്റെ കഥയാണ് എസ്.കെ. പൊറ്റെക്കാട്ടിന്റെ പ്രശസ്തമായ നോവല്‍ ‘വിഷകന്യക’.
പണിയര്‍, കുറിച്യര്‍, കുറുമര്‍, കാട്ടുനായകര്‍, അടിയാന്‍, കാടന്‍, ഊരാളി വിഭാഗത്തില്‍പ്പെട്ട ആദിവാസി ഗോത്രങ്ങളുടെ നാട്.
ഏറ്റവും കുറച്ച് പഞ്ചായത്തുകളുള്ള ജില്ല.
ഏക മുനിസിപ്പാലിറ്റി കല്പറ്റയാണ്.