പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്‌കാരം സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക്. ഒരു ലക്ഷം രൂപയാണ് പുരസ്‌കാരം. ജനുവരി 15 രാവിലെ 9 നു ശബരിമല സന്നിധാനത്തു നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.