തിരുവനന്തപുരം: കേരളീയം സ്ഥാപക പ്രസിഡന്റും പ്രശസ്ത മാധ്യമപ്രവര്‍ത്തകനുമായിരുന്ന വി.കെ. മാധവന്കുട്ടിയുടെ സ്മരണാര്ത്ഥം ഏര്‍പ്പെടുത്തിയ മാധ്യമപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മാതൃഭൂമി ഡോട്ട് കോമിലെ സബ് എഡിറ്റര്‍ നീലിന അത്തോളി ജൂറിയുടെ പ്രത്യേക പരാമര്ശത്തിന് അര്ഹത നേടി. 30001 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.മാതൃഭൂമി ദിനപത്രത്തില് പ്രസിദ്ധീകരിച്ച സാക്ഷരകേരളത്തിലെ ഭര്‍തൃബലാത്സംഗങ്ങള്‍ എന്ന പരമ്പരയാണ്‍ നിലീനയ്ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിക്കൊടുത്തത്.
ഓരോ വര്‍ഷവും അച്ചടി, ദൃശ്യ മാധ്യമങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവര്‍ക്കായാണ് കേരളീയം അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത്. അവാര്‍ഡ് ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ വെച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സമ്മാനിക്കും.രാംനാഥ് ഗോയങ്ക അവാര്‍ഡ്, നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ അവാര്‍ഡ്, ലാഡ്‌ലി മീഡിയ അവാര്‍ഡ്, സംസ്ഥാന സര്‍ക്കാരിന്റെ വിവേകാനന്ദ യുവപ്രതിഭ പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ നിലീന അത്തോളിക്ക് ലഭിച്ചിട്ടുണ്ട്.