2019ലെ പ്രവാസകൈരളി സാഹിത്യപുരസ്‌കാരം സാഹിത്യകാരന്‍ ഡോ. എം.എന്‍. കാരശ്ശേരിയുടെ തിരഞ്ഞെടുത്ത സാഹിത്യലേഖനങ്ങള്‍ എന്ന കൃതിക്ക്. മലയാളവിഭാഗം സാഹിത്യ ഉപസമിതിയാണ് പുരസ്‌കാരാര്‍ഹമായ കൃതി തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കാലിക്കറ്റ് സര്‍വകലാശാല മലയാളവിഭാഗം മേധാവിയായി വിരമിച്ച ഡോ. എം.എന്‍. കാരശ്ശേരി പഠനങ്ങളും ലേഖനസമാഹാരങ്ങളും വിവര്‍ത്തനങ്ങളുമായി അറുപതിലപ്പരം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.