കോട്ടയം : ലീഡേഴ്‌സ് ആന്‍ഡ് ലാഡേഴ്‌സ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഓഫ് ഓട്ടിസം ഏര്‍പ്പെടുത്തിയ ലിസ മാധ്യമ പുരസ്‌കാരം മലയാള മനോരമ തൃശൂര്‍ ബ്യൂറോ ചീഫ് റിപ്പോര്‍ട്ടര്‍ സന്തോഷ് ജോണ്‍ തൂവലിന്. 30,000 രൂപയാണ് പുരസ്‌കാരം.
സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം മന്ത്രി കെ.കെ.ഷൈലജയ്ക്കും ആരോഗ്യ രംഗത്തെ പുരസ്‌കാരം മുവാറ്റുപുഴ ഡെന്റ്‌കെയര്‍ ഡെന്റല്‍ ലാബ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും എംഡിയുമായ ജോണ്‍ കുര്യാക്കോസിനും നല്‍കും. അവാര്‍ഡ് ജനുവരി ആറിന് വൈകിട്ട് നാലിന് കോതനല്ലൂരിലുള്ള ലിസ ക്യാംപസില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് ലിസ ഓട്ടിസം സ്‌കൂള്‍ സ്ഥാപകരായ സാബു തോമസ്, ജലീഷ് പീറ്റര്‍, മിനു ഏലിയാസ് എന്നിവര്‍ അറിയിച്ചു.