ആലപ്പുഴ : മലയാള ഭാഷക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് തകഴി സ്മാരക സമിതിയുടെ തകഴി പുരസ്‌കാരം കവി ശ്രീകുമാരന്‍ തമ്പിക്ക്. 50,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മന്ത്രി ജി സുധാകരന്‍ ചെയര്‍മാനായ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. പുരസ്‌കാരം ഫെബ്രുവരി ആദ്യവാരം തകഴി സ്മാരകത്തില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. എം ടി വാസുദേവന്‍ നായര്‍, സി രാധാകൃഷ്ണന്‍, ടി പത്മനാഭന്‍ തുടങ്ങിയവര്‍ക്കാണ് മുന്‍വര്‍ഷങ്ങളില്‍ പുരസ്‌കാരം ലഭിച്ചത്.