ജില്ലാകേന്ദ്രം: തിരുവനന്തപുരം
ജനസംഖ്യ: 32, 34, 356
വലിപ്പം: 2192 ച. കിലോമീറ്റര്‍
സ്ത്രീപുരുഷ അനുപാതം: 1060/1000
സാക്ഷരത: 89.36%
നഗരസഭ: തിരുവനന്തപുരം
മുനിസിപ്പാലിറ്റികള്‍: നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, വര്‍ക്കല, നെടുമങ്ങാട്
താലൂക്കുകള്‍: തിരുവനന്തപുരം, ചിറയിന്‍കീഴ്, നെടുമങ്ങാട്, നെയ്യാറ്റിന്‍കര
റവന്യൂവില്ലേജുകള്‍: 116
ബേ്‌ളാക്ക്പഞ്ചായത്ത്: 12
ഗ്രാമപഞ്ചായത്ത്: 78
പ്രധാനറോഡുകള്‍: എന്‍എച്ച് 47, എംസി റോഡ്
അതിര്‍ത്തികള്‍: തെക്കറ്റത്ത് പാറശ്ശാല. ഇന്ത്യയുടെ അവസാനം എന്ന് പറയാവുന്ന കന്യാകുമാരിയിലേക്ക് പാറശ്ശാലയില്‍ നിന്നും 56 കിലോ മീറ്റര്‍. 78 കിലോ മീറ്റര്‍ ദൂരം അറബിക്കടല്‍ അതിര്‍ത്തി. കിഴക്ക് തിരുനെല്‍വേലി ജില്ലയും തെക്ക് കന്യാകുമാരി ജില്ലയും പടിഞ്ഞാറ് അറബിക്കടലും വടക്ക് കൊല്ലം ജില്ലയും.

പ്രത്യേകതകള്‍:
ജില്ലകളുടെ വലിപ്പത്തില്‍ പതിനൊന്നാമതും ജനസംഖ്യയില്‍ രണ്ടാമതും.
വിദേശഭരണത്തിന്‍ കീഴിലാകാത്ത ഏക സംസ്ഥാന തലസ്ഥാനം.
തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം, ഇന്ത്യയില്‍ ആദ്യത്തേത്.
പഴയ തിരുവിതാംകൂര്‍ രാജ്യത്തിന്റെ തലസ്ഥാനം.
ശ്രീനാരായണഗുരുവിന്റെയും മഹാത്മാ അയ്യങ്കാളിയുടെയും ജന്മസ്ഥലം.
മരച്ചീനി കൃഷി ആദ്യം ചെയ്ത സ്ഥലം.
യൂണിവേഴ്‌സിറ്റി, മെഡിക്കല്‍ കോളേജ്, റേഡിയോ സ്‌റ്റേഷന്‍, ടെലിവിഷന്‍ കേന്ദ്രം, മ്യൂസിയം-മൃഗശാല, ഗവണ്‍മെന്റ് ആശുപത്രി, ലോ കോളേജ്, എന്‍ജിനീയറിംഗ് കോളേജ്, ഫൈന്‍ആട്‌സ് കോളേജ്, വിമന്‍സ് കോളേജ്, പബ്‌ളിക് ലൈബ്രറി എന്നിവയെല്ലാം ആദ്യം സ്ഥാപിച്ചത് തിരുവനന്തപുരത്താണ്്.

ചരിത്രം

ട്രിവാന്‍ഡ്രം എന്ന് ഇംഗ്‌ളീഷുകാര്‍ വിളിച്ച തിരുവനന്തപുരം കേരളത്തിന്റെ തെക്കേയറ്റത്തെ ജില്ലയാണ്. തലസ്ഥാന ജില്ലയുമാണ്. അനന്തന്റെ നാട് എന്ന അര്‍ത്ഥത്തില്‍ തിരു+അനന്തന്റെ+പുരം ആണ് തിരുവനന്തപുരം ആയത്. ആയിരം തലയുള്ള സര്‍പ്പശ്രേഷ്ഠനാണ് അനന്തന്‍. അനന്തന്റെ പുറത്താണ് മഹാവിഷ്ണു പള്ളികൊള്ളുന്നത്. ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയാണിത്. ക്ഷേത്രത്തിനു ചുറ്റും കോട്ട പണിതിട്ടുണ്ട്. ഇത് സംരക്ഷിത സ്മാരകമാണ്.

ശ്രദ്ധേയമായ കാര്യങ്ങളും സ്ഥലങ്ങളും

അഗസ്ത്യകൂടം:

സഹ്യാദ്രിയിലാണ് ഇത്. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി. അഗസ്ത്യവനം ലോകത്ത് അത്യപൂര്‍വ്വമായ ഔഷധച്ചെടികളാലും ഓര്‍ക്കിഡുകളാലും സമ്പന്നം. ഇവിടത്തെ ആരോഗ്യപച്ച പ്രശസ്തമാണ്.

മേത്തന്‍മണി:

പത്മനാഭസ്വാമിക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ഇടതുഭാഗത്തായി 1833 ല്‍ പണിത വലിയ നാഴികമണി. സ്വാതിതിരുനാള്‍ മഹാരാജാവിന്റെ കാലത്തു പണിത ഈ മണിയുടെ ഡയലില്‍ ഒരു മനുഷ്യന്റെ മുഖമാണ്. ഇരുവശത്തും രണ്ട് ആടുകള്‍. ഒരു മണിക്കൂര്‍ ഇടവിട്ട് മനുഷ്യന്റെ വാ പിളര്‍ക്കുകയും ആടുകള്‍ കവിളില്‍ മുട്ടുകയും ചെയ്യും. മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകം കൂടിയാണ്.

അമ്മച്ചിപ്‌ളാവ്:

മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവുമായി (1729-1758) ബന്ധപ്പെട്ട ഒരു പ്‌ളാവ്. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന്റെ മുറ്റത്തുള്ള ഇതിന്റെ മരപ്പൊത്തില്‍ ഒളിച്ചാണ് മാര്‍ത്താണ്ഡവര്‍മ്മ ശത്രുക്കളില്‍ നിന്ന് ഒളിച്ചതെന്നാണ് ചരിത്രം. ഇതിന്റെ മരക്കുറ്റി ഇപ്പോള്‍ സംരക്ഷിതസ്മാരകമാണ്.

മറ്റുസ്ഥലങ്ങള്‍:

കോവളം ബീച്ച്, വര്‍ക്കല ബീച്ച്, സുവോളജിക്കല്‍ പാര്‍ക്ക്, ശ്രീചിത്രാ എന്‍കേ്‌ളവ്, പ്രിയദര്‍ശിനി പ്‌ളാനറ്റോറിയം, ശാസ്ത്രസാങ്കേതിക മ്യൂസിയം, ചാച്ചാ നെഹ്‌റു കുട്ടികളുടെ മ്യൂസിയം, ശ്രീചിത്ര ആര്‍ട്ട്ഗ്യാലറി, കുതിരമാളിക, വി.ജെ.ടി. ഹാള്‍, നെയ്യാര്‍ഡാം, കല്ലാര്‍, മീന്‍മുട്ടി വെള്ളച്ചാട്ടങ്ങള്‍, വേളി ടൂറിസ്റ്റ് ഗ്രാമം, നെടുമങ്ങാട് കോയിക്കല്‍ കൊട്ടാരം, ആറ്റിങ്ങല്‍ കൊട്ടാരം, അഞ്ചുതെങ്ങ് കോട്ട, ആക്കുളം ടൂറിസ്റ്റ് ഗ്രാമം, അരുവിക്കര ഡാം, മടവൂര്‍പ്പാറ ശിലാക്ഷേത്രം, ശിവഗിരിമഠം, ചെമ്പഴന്തി ഗുരുകുലം, വിഴിഞ്ഞം ഗുഹാക്ഷേത്രം, തിരുവല്ലം പരശുരാമക്ഷേത്രം, കാപ്പില്‍ ബോട്ട് ക്‌ളബ്, തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകം.