ജില്ലാകേന്ദ്രം: പൈനാവ്
ജനസംഖ്യ: 1,129,221
സ്ത്രീ-പുരു. അനുപാതം: 993/1000
സാക്ഷരത: 88.58
മുനിസ്‌സിപ്പാലിറ്റി: തൊടുപുഴ
താലൂക്കുകള്‍: തൊടുപുഴ, ദേവികുളം, പീരുമേട്, ഉടുമ്പഞ്ചോല
റവന്യൂവില്ലേജ്: 64
ബേ്‌ളാക്ക് പഞ്ചായത്ത്: 8
ഗ്രാമപഞ്ചായത്ത്: 52
മെയിന്റോഡ്: എന്‍.എച്ച്-49, മൂന്നാര്‍-ഊട്ടി, മൂന്നാര്‍-കോയമ്പത്തൂര്‍.
ഭൂമിയുടെ കിടപ്പ്
    കേരളത്തിലെ ഏറ്റവും വലിയ ജില്ലയായ ഇടുക്കി 5105.22 ചതുരശ്ര കിലോമീറ്ററാണ്. 97 ശതമാനം സ്ഥലവും കാടുകളും മലകളുമാണ്. ജില്ലയുടെ പടിഞ്ഞാറന്‍ ഭാഗത്ത് മാത്രമാണ് അല്പം ഇടനാടുള്ളത്. താഴ്ന്നനിലങ്ങള്‍ തീരെയില്ല. ജില്ലയുടെ പകുതിയും വനപ്രദേശമാണ്. ഇതില്‍ 14 കൊടുമുടികളുണ്ട്. ഏറ്റവും ഉയരമുള്ളതിന് സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്ററാണ്.

ചരിത്രം
ശിലായുഗ തെളിവുകള്‍ ലഭിച്ചിട്ടുള്ള ജില്ല. ദേവികുളം താലൂക്കിലെ അഞ്ചനാട്ടിന്റെ താഴ്‌വരയില്‍ നിന്നും കല്ലാര്‍പട്ടം കോളനി, ഉടുമ്പഞ്ചോല, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നടന്ന പുരാവസ്തു ഗവേഷണത്തില്‍ കുടക്കല്ലുകളും തൊപ്പിക്കല്ലുകളുമെല്ലാം കണ്ടെത്തി. ഇടുക്കി ജില്ല  രൂപീകൃതമായത് 1972 ജനുവരി 26 നാണ്. ഇടുക്ക് (ഇടുങ്ങിയ സ്ഥലം) എന്ന വാക്കില്‍ നിന്നാണ് ഇടുക്കി ഉണ്ടായത്. കേരളത്തിലെ രണ്ടാമത്തെ വലിയ നദിയായ പെരിയാര്‍ ഉത്ഭവിക്കുന്നത് ഇവിടെ നിന്നാണ്. കുറവന്‍-കുറത്തി മലകളെ ഒന്നിപ്പിച്ച് നിര്‍മ്മിച്ച ഇടുക്കി ആര്‍ച്ച് ഡാം.

പ്രത്യേകതകള്‍
സുഗന്ധദ്രവ്യങ്ങളുടെ നാട്.
97 ശതമാനം സ്ഥലത്തും കാടും മലകളും.
സ്ത്രീകളെക്കാള്‍ പുരുഷന്‍മാര്‍ കൂടുതലുള്ള ജില്ല.
കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി ഇവിടെയാണ്.
കാറ്റില്‍നിന്ന്  വൈദ്യുതി ഉണ്ടാക്കുന്നതില്‍  പ്രശസ്തമാണ് രാമക്കല്‍മേട്.
മംഗളാദേവി ക്ഷേത്രം.
റെയില്‍വേ ലൈന്‍ ഇല്ലാത്ത ജില്ല.
കേരളത്തിലെ ഏറ്റവും വലിയ താലൂക്കായ പീരുമേട് ഇവിടെ.
രണ്ടാമത്തെ വലിയ താലൂക്കും ഇവിടെ-ദേവികുളം.
ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള ഏറ്റവും ചെറിയ ഗ്രാമം 'മ്‌ളാപ്പാറ'.
തമിഴ്‌നാടും കേരളവും തമ്മില്‍ തര്‍ക്കത്തിലുള്ള മുല്ലപെരിയാര്‍ ഡാം ഇവിടെ.

ശ്രദ്ധേയസ്ഥലങ്ങളും സ്ഥാപനങ്ങളും
നാടുകാണി. കുളമാവ് ഡാം. പൈനാവ്.
ചെറുതോണി. കുമിളി. പാണ്ടിക്കുഴി.
വണ്ടിപെരിയാര്‍. വണ്ടന്‍മേട്. കുട്ടിക്കാനം
തൃശംഖ് മല. പരുന്തും പാറ.
പട്ടുമല. പോതമേട്. പള്ളിവാസല്‍.
ന്യാമക്കാട്. മാട്ടുപ്പെട്ടി. ലോക്ക്ഹാട് ഗ്യാപ്.
രാജമല. കുണ്ടളഡാം. ആനയിറയല്‍. ചിന്നാര്‍. ചീയപ്പാറ
തൊമ്മന്‍കുത്ത്. രാമക്കല്‍മേട്

ഇടുക്കി ആര്‍ച്ച് ഡാം
ലോകത്തെ രണ്ടാമത്തെയും ഏഷ്യയിലെ ആദ്യത്തെയും ആര്‍ച്ച് ഡാം. കുറവന്‍ കുറത്തി മലകളെ ഒന്നിപ്പിച്ചാണിത്. 550 അടി പൊക്കവും 650 അടി വീതിയുമുള്ള ഡാം ചെറുതോണിക്കടുത്താണ്.

മംഗളദേവിക്ഷേത്രം
സമുദ്രനിരപ്പില്‍ നിന്ന് 1337 അടി ഉയരെയാണ് ഈ ക്ഷേത്രം. തേക്കടിയില്‍ നിന്ന് 15 കിലോമീറ്റര്‍.
വര്‍ഷത്തില്‍ ഒരിക്കല്‍ ചിത്രപൗര്‍ണ്ണമി ദിവസം മാത്രമേ തീര്‍ത്ഥാടകരെ അനുവദിച്ചിട്ടുള്ളൂ. ഇവിടെ നിന്നാല്‍ തമിഴ്‌നാട്ടിലെ ഗ്രാമങ്ങള്‍ കാണാം.

പുല്ലുമേട്
മനോഹരമായ പുല്‍പ്രദേശം. തേക്കടിയില്‍ നിന്ന് 43 കിലോമീറ്റര്‍ ദൂരം. ഇവിടെ നിന്നാല്‍ ശബരിമല ക്ഷേത്രവും മകരവിളക്കും ദര്‍ശിക്കാം.

പീരുമേട് ഗിരിവര്‍ഗ്ഗ കേന്ദ്രം
ഊരാളി, മലമ്പണ്ടാരം, മലയരയന്‍ വിഭാഗത്തില്‍പെ്പട്ട ആദിവാസികള്‍ പീരുമേട് മലമേടുകളില്‍ വസിക്കുന്നു. പ്രധാന ഗിരിവര്‍ഗ്ഗ സെറ്റില്‍മെന്റ് പ്‌ളാക്കാത്തടം.