സത്യസന്ധന്‍ നൃപവീരന്‍ ദശരഥന്‍
പുത്രാഭിഷേകം കഴിച്ചീടുമെന്നുമേ
കേകയപുത്രീവശഗതനാകയാ
ലാകുലമുള്ളില്‍ വളരുന്നിതേറ്റവും
ദുര്‍ഗേ! ഭഗവതി! ദുഷ്‌കൃതനാശിനി!
ദുര്‍ഗതി നീക്കിത്തുണച്ചീടുമംബികേ!
കാമുകനലേ്‌ളാ നൃപതി ദശരഥന്‍
കാമിനി കൈകേയി ചിത്തമെന്തീശ്വരാ!
നല്‌ളവണ്ണം വരുത്തേണമെന്നിങ്ങനെ
ചൊല്‌ളി വിഷാദിച്ചിരിയ്ക്കുന്നതു നേരം.

അഭിഷേകവിഘ്‌നം

വാനവരെല്‌ളാവരുമൊത്തു നിരൂപിച്ചു
വാണീഭഗവതിതന്നോടപേക്ഷിച്ചു
ലോകമാതാവേ! സരസ്വതീ! ഭഗവതി!
വേഗാലയോദ്ധ്യയ്‌ക്കെഴുന്നള്ളീടുകവേണം
രാമാഭിഷേകവിഘ്‌നം വരുത്തീടുവാനാ
യവരും മറ്റില്‌ള നിരൂപിച്ചാല്‍
ചെന്നുടന്‍ മന്ഥരതന്നുടെ നാവിന്മേല്‍
ത്തന്നെ വസിച്ചവളെക്കൊണ്ടു ചൊല്‌ളിച്ചു
പിന്നെ വിരവോടു കൈകേയിയെക്കൊണ്ടു
തന്നെ പറയിച്ചുകണ്ടു മുടക്കണം.
പിന്നെയിങ്ങോട്ടെഴുന്നള്ളാം മടിക്കരു
തെന്നാമരന്മാര്‍ പറഞ്ഞോരനന്തരം
വാണിയും മന്ഥരതന്‍ വദനാന്തരേ
വാണീടിനാള്‍ ചെന്നു ദേവകാര്യാര്‍ത്ഥമായ്.

അപേ്പാള്‍ ത്രിവക്രയാം കുബ്ജയും മാനസേ
കല്‍പ്പിച്ചുറച്ചുടന്‍ പ്രാസാദമേറിനാള്‍
വേഗേന ചെന്നൊരു മന്ഥരയെക്കണ്ടു
കൈകേയിതാനുമവളോടു ചൊല്‌ളിനാള്‍.
മന്ഥരേ ചൊല്‌ളൂ നെ രാജ്യമെല്‌ളാടവു
മെന്തരുമൂലമലങ്കരിച്ചീടുവാന്‍?
നാളീകലോചനനാകിയ രാമനു
നാളെയഭിഷേകമുണ്ടെന്നു നിര്‍ണ്ണയം
ദുര്‍ഭഗേ മൂഢേ! മഹാഗര്‍വ്വിതേ! കിട
ന്നെപേ്പാഴും നീയുറങ്ങീടൊന്നറിയാതെ.
ഏറിയോരാപത്തു വന്നടുത്തു നിന
ക്കാരുമൊരു ബന്ധുവിലെ്‌ളന്നു നിര്‍ണ്ണയം
രാമാഭിഷേകമടുത്തനാളുണ്ടെടോ!
കാമിനിമാര്‍കുലമൌലിമാണിക്യമേ!