ഇപേ്പാളനുചിതമത്രേ വനവാസ
മത്ഭുതവിക്രമ!നാഥ!പ്രസീദ മേ.
മാതാവു തന്നുടെ ദുഷ്‌കൃതം താവക
ചേതസി ചിന്തിക്കരുതു ദയാനിധേ!
ഭ്രാതാവു തന്നുടേ പാദാംബുജം ശിര
സ്യാദായ ഭക്തിപൂണ്ടിത്ഥമുരചെയ്തു
ദണ്ഡനമസ്‌കാരവും ചെയ്തു നിന്നിതു
പണ്ഡിതനായ ഭരതകുമാരനും
ഉത്ഥാപ്യ രാഘവനുത്സംഗമാരോപ്യ
ചിത്തമോദേന പുണര്‍ന്നു ചൊല്‌ളീടിനാന്‍:
മദ്വാക്യമത്ര കേട്ടാലും കുമാര! നീ
യത്ത്വയോകതം മയാ തത്തഥൈവശ്രുതം.
താതന്നെപ്പതിന്നാലു സംവത്സരം
പ്രീതനായ് കാനനം വാഴെന്നു ചൊല്‌ളിനാന്‍.
പ്രിത നിനക്കു രാജ്യം മാതൃസമ്മതം
ദത്തമായീ പുനരെന്നതു കാരണം
ചേതസാപാര്‍ക്കില്‍ നമുക്കിരുവാര്‍ക്കുമി
ത്താതനിയോഗമനുഷ്ഠിക്കയും വേണം.
യാതൊരുത്തന്‍ പിതൃവാക്യത്തെ ലംഘിച്ചു
നീതിഹീനം വസിക്കുന്നിതു ഭുതലേ
ജീവന്മൃതനവന്‍ പിന്നെ നരകത്തില്‍
മേവും മരിച്ചാലുമിലെ്‌ളാരു സംശയം.
ആകയാല്‍ നീ പരിപാലിക്ക രാജ്യവും
പോക,ഞാന്‍ ദണ്ഡകം തന്നില്‍ വാണീടുവന്‍.
രാമവാക്യം കേട്ടു ചൊന്നാന്‍ ഭരതനും:
കാമുകനായ താതന്‍ മൂഢമാനസന്‍
സ്ത്രീജിതന്‍ ഭ്രാന്തനുന്മത്തന്‍ വയോധികന്‍
രാജഭാവം കൊണ്ടുരാജസമാനസന്‍
ചൊന്നവാക്യം ഗ്രാഹ്യമല്‌ള മഹാമതെ!
മന്നവനായ് ഭവാന്‍ വാഴ്ക മടിയാതെ.
എന്നു ഭരതവാക്യം കേട്ടു രാഘവന്‍
പിന്നെയും മന്ദസ്മിതം ചെയ്തു ചൊല്‌ളിനാന്‍:
ഭൂമിഭര്‍ത്താ പിതാ നാരീജിതനല്‌ള
കാമിയുമല്‌ള മൂഢാത്മാവുമല്‌ള കേള്‍.
താതനസത്യഭയം കൊണ്ടു ചെയ്തതി
നേതുമേ ദോഷം പറയരുതോര്‍ക്ക നീ.
സാധുജനങ്ങള്‍ നരകത്തിലുമതി
ഭീതി പൂണ്ടീടുമസത്യത്തില്‍ മാനസേ.
എങ്കില്‍ ഞാന്‍ വാഴ്വന്‍ വനേ നിന്തിരുവടി
സങ്കടമെന്നിയേ രാജ്യവും വാഴുക.
സോദരനിത്ഥം പറഞ്ഞതു കേട്ടതി
സാദരം രാഘവന്‍ പിന്നെയും ചൊല്‌ളിനാന്‍:
രാജ്യം നിനക്കുമെനിക്കു വിപിനവും
പൂജ്യനാം താതന്‍ വിധിച്ചതു മുന്നമേ.
വ്യത്യയമായനുഷ്ഠിച്ചാല്‍ നമുക്കതു
സത്യവിരോധം വരുമെന്നു നിര്‍ണ്ണയം.