നടക്കുമ്പോഴുമിരിക്കുമ്പോഴുമൊരേടത്തു
കിടക്കുമ്പോഴും ഭൂജിക്കുമ്പോഴുമെന്നുവേണ്ടാ
നാനാകര്‍മ്മങ്ങളനുഷ്ഠിക്കുമ്പോള്‍ സദാകാലം
മാനസേ ഭവദ്രൂപം തോന്നേണം ദയാംബുധേ!”
കുംഭസംഭവനിതി സ്തുതിച്ചു ഭക്തിയോടെ
ജംഭാരി തന്നാല്‍ മുന്നം നിക്ഷിപ്തമായ ചാപം
ബാണതൂണീരത്തോടും കൊടുത്തു ഖഡ്ഗത്തോടും
ആനന്ദവിവശനായ് പിന്നെയുമരുള്‍ചെയ്താന്‍ഃ 540
‘ഭൂഭാരഭൂതമായ രാക്ഷസവംശം നിന്നാല്‍
ഭൂപതേ! വിനഷ്ടമായീടേണം വൈകീടാതെ.
സാക്ഷാല്‍ ശ്രീനാരായണനായ നീ മായയോടും
രാക്ഷസവധത്തിനായ്മര്‍ത്ത്യനായ് പിറന്നതും.
രണ്ടുയോജനവഴി ചെല്‌ളുമ്പോളിവിടെനി
ന്നുണ്ടലേ്‌ളാ പുണ്യഭൂമിയാകിയ പഞ്ചവടി.
ഗൗതമീതീരെ നലെ്‌ളാരാശ്രമം ചമച്ചതില്‍
സീതയാ വസിക്ക പോയ് ശേഷമുളെളാരുകാലം
തെ്രെതവ വസിച്ചു നീ ദേവകാര്യങ്ങളെല്‌ളാം
സത്വരം ചെയ്‌കെ’ഭന്നുടനനുജ്ഞ നല്കി മുനി. 550

ജടായുസംഗമം

ശ്രുത്വൈതല്‍ സ്‌തോത്രസാരമഗസ്ത്യ!സുഭാഷിതം
തത്വാര്‍ത്ഥസമന്വിതം രാഘവന്‍ തിരുവടി
ബാണചാപാദികളും തെ്രെതവ നിക്ഷേപിച്ചു
വീണുടന്‍ നമസ്‌കരിച്ചഗസ്ത്യ!പാദാംബുജം
യാത്രയുമയപ്പിച്ചു സുമിത്രാത്മജനോടും
പ്രീത്യാ ജാനകിയോടുമെഴുന്നളളിടുന്നേരം,
അദ്രിശൃംഗാഭം തത്ര പദ്ധതിമദ്ധ്യേ കണ്ടു
പത്രിസത്തമനാകും വൃദ്ധനാം ജടായുഷം
എത്രയും വളര്‍ന്നൊരു വിസ്മയംപൂണ്ടു രാമന്‍
ബദ്ധരോഷേണ സുമിത്രാത്മജനോടു ചൊന്നാന്‍ഃ 560
‘രക്ഷസാം പ്രവരനിക്കിടക്കുന്നതു മുനി
ഭക്ഷകനിവനെ നീ കണ്ടതില്‌ളയോ സഖേ!
വില്‌ളിങ്ങു തന്നീടു നീ ഭീതിയുമുണ്ടാകൊല്‌ളാ
കൊല്‌ളുവേനിവനെ ഞാന്‍ വൈകാതെയിനിയിപേ്പാള്‍.”