ആരണ്യകാണ്ഡം പേജ് 20
മത്ഭക്തിയില്ളാതവര്‍ക്കെത്രയും ദുര്ലഭം കേള്
 മത്ഭക്തികൊണ്ടുതന്നെ കൈവല്യം വരുംതാനും. 700
 നേത്രമുണ്ടെന്നാകിലും കാണ്മതിനുണ്ടു പണി
 രാത്രിയില്‍ തന്റെ പദം ദീപമുണ്ടെന്നാകിലേ
 നേരുളള വഴിയറിഞ്ഞീടാവിതവ്വണ്ണമേ
 ശ്രീരാമഭക്തിയുണ്ടെന്നാകിലേ കാണായ് വരൂ.
 ഭക്തനു നന്നായ് പ്രകാശിക്കുമാത്മാവു നൂനം
 ഭക്തിക്കു കാരണവുമെന്തെന്നു കേട്ടാലും നീ.
 മത്ഭക്തന്മാരോടുളള നിത്യസംഗമമതും
 മത്ഭക്തന്മാരെക്കനിവോടു സേവിക്കുന്നതും
 ഏകാദശ്യാദി വ്രതാനുഷ്ഠാനങ്ങളും പുന
 രാകുലമെന്നിയേ സാധിച്ചുകൊള്‍കയുമഥ 710
 പൂജനം വന്ദനവും ഭാവനം ദാസ്യം നല്ള
 ഭോജനമഗ്നിവിപ്രാണാം കൊടുക്കയുമഥ
 മല്‍ക്കഥാപാഠശ്രവണങ്ങള്‍ചെയ്കയും മുദാ
 മല്‍ഗുണനാമങ്ങളെക്കീര്‍ത്തിച്ചുകൊളളുകയും
 സന്തതമിത്ഥമെങ്കല്‍ വര്‍ത്തിക്കും ജനങ്ങള്‍ക്കൊ
 രന്തരം വരാതൊരു ഭക്തിയുമുണ്ടായ്വരും.
 ഭക്തി വര്‍ദ്ധിച്ചാല്‍ പിന്നെ മറ്റൊന്നും വരേണ്ടതി
 ല്ളുത്തമോത്തമന്മാരായുളളവരവരലേ്ളാ.
 ഭക്തിയുകതനു വിജഞ്ഞാനജ്ഞാനവൈരാഗ്യങ്ങള്‍
 സദ്യഃ സംഭവിച്ചീടുമെന്നാല്‍ മുക്തിയും വരും. 720
 മുക്തിമാര്‍ഗ്ഗം താവക പ്രശ്നാനുസാരവശാ
 ലുക്തമായതു നിനക്കെന്നാലെ ധരിക്ക നീ.
 വക്തവ്യമല്ള നൂനമെത്രയും ഗുഹ്യം മമ
 ഭക്തന്മാര്ക്കൊഴിഞ്ഞുപദേശിച്ചീടരുതലേ്ളാ.
 ഭക്തനെന്നാകിലവന്‍ ചോദിച്ചീലെന്നാകിലും
 വക്തവ്യമവനോടു വിശ്വാസം വരികയാല്‍.
 ഭക്തിവിശ്വാസശ്രദ്ധായുകതനാം മര്‍ത്ത്യനിതു
 നിത്യമായ്പാഠം ചെയ്കിലജ്ഞാനമകന്നുപോം.
 ഭക്തിസംയുകതന്മാരാം യോഗീന്ദ്രന്മാര്‍ക്കു നൂനം
 ഹസ്തസംസ്ഥിതയലേ്ളാ മുക്തിയെന്നറിഞ്ഞാലും.” 730
ശൂര്‍പ്പണഖാഗമനം
ഇത്തരം സൗമിത്രിയോടരുളിച്ചെയ്തു പുന

Leave a Reply