സക്തിയുമൊന്നിങ്കലും കൂടാതെ നിരന്തരം
ഇഷ്ടാനിഷ്ടപ്രാപ്തിക്കു തുല്യഭാവത്തോടു സ
ന്തുഷ്ടനായ് വിവിക്തശുദ്ധസ്ഥലേ വസിക്കേണം
പ്രാകൃതജനങ്ങളുമായ് വസിക്കരുതൊട്ടു
മേകാന്തേ പരമാത്മജ്ഞാനതല്‍പരനായി
വേദാന്തവാക്യാര്‍ത്ഥങ്ങളവലോകനം ചെയ്തു
വൈദികകര്‍മ്മങ്ങളുമാത്മനി സമര്‍പ്പിച്ചാല്‍ 670
ജ്ഞാനവുമകതാരിലുറച്ചു ചമഞ്ഞീടും
മാനസേ വികല്‍പങ്ങളേതുമേയുണ്ടാകൊല്‌ളാ.
ആത്മാവാകുന്നതെന്തെന്നുണ്ടോ കേളതുമെങ്കി
ലാത്മാവല്‌ളലേ്‌ളാ ദേഹപ്രാണബുദ്ധ്യഹംകാരം
മാനസാദികളൊന്നുമിവറ്റില്‍നിന്നു മേലേ
മാനമില്‌ളാത പരമാത്മാവുതാനേ വേറേ
നില്‍പിതു ചിദാത്മാവു ശുദ്ധമവ്യക്തം ബുദ്ധം
തല്‍പദാത്മാ ഞാനിഹ ത്വല്‍പദാര്‍ത്ഥവുമായി
ജ്ഞാനംകൊണ്ടെന്നെ വഴിപോലെ കണ്ടറിഞ്ഞീടാം
ജ്ഞാനമാകുന്നതെന്നെക്കാട്ടുന്ന വസ്തുതന്നെ. 680
ജ്ഞാനമുണ്ടാകുന്നതു വിജ്ഞാനംകൊണ്ടുതന്നെ
ഞാനിതെന്നറിവിനു സാധനമാകയാലെ.
സര്‍വത്ര പരിപൂര്‍ണ്ണനാത്മാവു ചിദാനന്ദന്‍
സര്‍വസത്വാന്തര്‍ഗ്ഗതനപരിച്ഛേദ്യനലേ്‌ളാ.
ഏകനദ്വയന്‍ പരനവ്യയന്‍ ജഗന്മയന്‍
യോഗേശനജനഖിലാധാരന്‍ നിരാധാരന്‍
നിത്യസത്യജ്ഞാനാദിലക്ഷണന്‍ ബ്രഹ്മാത്മകന്‍
ബുദ്ധ്യുപാധികളില്‍ വേറിട്ടവന്മായാമയന്‍
ജ്ഞാനംകൊണ്ടുപഗമ്യന്‍ യോഗിനാമേകാത്മനാം
ജ്ഞാനമാചാര്യശാസ്ത്രൗഘോപദേശൈക്യജ്ഞാനം. 690
ആത്മനോരേവം ജീവപരയോര്‍മ്മൂലവിദ്യാ
ആത്മനി കാര്യകാരണങ്ങളും കൂടിച്ചേര്‍ന്നു
ലയിച്ചീടുമ്പോളുളേളാരവസ്ഥയലേ്‌ളാ മുക്തി
ലയത്തോടാശു വേറിട്ടിരിപ്പതാത്മാവൊന്നേ.
ജ്ഞാനവിജ്ഞാനവൈരാഗ്യത്തോടു സഹിതമാ
മാനന്ദമായിട്ടുളള കൈവല്യസ്വരൂപമി
തുളളവണ്ണമേ പറവാനുമിതറിവാനു
മുളളം നല്‌ളുണര്‍വുളേളാരില്‌ളാരും ജഗത്തിങ്കല്‍.