ലോകൈകാധിപനുടെ പുത്രന്മാരായുണ്ടുപോല്‍
രാമലക്ഷമണന്മാരെന്നിരുവരിതുകാലം
കോമളഗാത്രിയായോരംഗനാരത്‌നത്തോടും 1180
ദണ്ഡകാരണ്യേ വന്നു വാഴുന്നിതവര്‍ ബലാ
ലെന്നുടെ ഭഗിനിതന്‍ നാസികാകുചങ്ങളും
കര്‍ണ്ണവും ഛേദിച്ചതു കേട്ടുടന്‍ ഖരാദികള്‍
ചെന്നിതു പതിന്നാലായിരവുമവരെയും
നിന്നു താനേകനായിട്ടെതിര്‍ത്തു രണത്തിങ്കല്‍
കോന്നിതു മൂന്നേമുക്കാല്‍ നാഴികകൊണ്ടു രാമന്‍.
തല്‍പ്രാണേശ്വരിയായ ജാനകിതന്നെ ഞാനു
മിപേ്പാഴേ കൊണ്ടിങ്ങു പോന്നീടുവേനതിന്നു നീ
ഹേമവര്‍ണ്ണം പൂണ്ടോരു മാനായ് ചെന്നടവിയില്‍
കാമിനിയായ സീതതന്നെ മോഹിപ്പിക്കേണം. 1190
രാമലക്ഷമണന്മാരെയകറ്റി ദൂരത്താക്കൂ
വാമഗാത്രിയെയപേ്പാള്‍ കൊണ്ടു ഞാന്‍ പോന്നീടുവന്‍.
നീ മമ സഹായമായിരിക്കില്‍ മനോരഥം
മാമകം സാധിച്ചീടുമില്‌ള സംശയമേതും.”
പംക്തികന്ധരവാക്യം കേട്ടു മാരീചനുളളില്‍
ചിന്തിച്ചു ഭയത്തോടുമീവണ്ണമുരചെയ്താന്‍ഃ
‘ആരുപദേശിച്ചിതു മൂലനാശനമായ
കാരിയം നിന്നോടവന്‍ നിന്നുടെ ശത്രുവലേ്‌ളാ.
നിന്നുടെ നാശം വരുത്തീടുവാനവസരം
തന്നെപ്പാര്‍ത്തിരിപേ്പാരു ശത്രുവാകുന്നതവന്‍. 1200
നല്‌ളതു നിനക്കു ഞാന്‍ ചൊല്‌ളുവന്‍ കേള്‍ക്കുന്നാകില്‍
നല്‌ളതലേ്‌ളതും നിനക്കിത്തൊഴിലറിക നീ.
രാമചന്ദ്രനിലുള്ള ഭീതികൊണ്ടകതാരില്‍
മാമകേ രാജരത്‌നരമണീരഥാദികള്‍
കേള്‍ക്കുമ്പോളതി ഭീതനായുള്ള ഞാനോ നിത്യം;
രാക്ഷസവംശം പരിപാലിച്ചുകൊള്‍ക നീയും.
ശ്രീനാരായണന്‍ പരമാത്മാവുതന്നെ രാമന്‍
ഞാനതില്‍ പരമാര്‍ത്ഥമറിഞ്ഞേന്‍ കേള്‍ക്ക നീയും.
നാരദാദികള്‍ മുനിശ്രേഷ്ഠന്മാര്‍ പറഞ്ഞു പ
ണ്ടോരോരോ വൃത്താന്തങ്ങള്‍ കേട്ടേന്‍ പൗലസ്ത്യ!പ്രഭോ! 1210
പത്മസംഭവന്‍ മുന്നം പ്രാര്‍ത്ഥിച്ചകാലം നാഥന്‍
പത്മലോചനനരുള്‍ചെയ്തിതു വാത്സല്യത്താല്‍