എന്തു ഞാന്‍ വേണ്ടുന്നതു ചൊല്‌ളുകെന്നതു കേട്ടു
ചിന്തിച്ചു വിധാതാവുമര്‍ത്ഥിച്ചു ദയാനിധേ!
‘നിന്തിരുവടിതന്നെ മാനുഷവേഷംപൂണ്ടു
പംക്തികന്ധരന്‍തന്നെക്കൊല്‌ളണം മടിയാതെ.’
അങ്ങനെതന്നെയെന്നു സമയംചെയ്തു നാഥന്‍
മംഗലം വരുത്തുവാന്‍ ദേവതാപസര്‍ക്കെല്‌ളാം.
മാനുഷനല്‌ള രാമന്‍ സാക്ഷാല്‍ ശ്രീനാരായണന്‍
താനെന്നു ധരിച്ചു സേവിച്ചുകൊളളുക ഭക്ത്യാ. 1220
പോയാലും പുരംപൂക്കു സുഖിച്ചു വസിക്ക നീ
മായാമാനുഷന്‍തന്നെസേ്‌സവിച്ചുകൊള്‍ക നിത്യം.
എത്രയും പരമകാരുണികന്‍ ജഗന്നാഥന്‍
ഭക്തവത്സലന്‍ ഭജനീയനീശ്വരന്‍ നാഥന്‍.”
മാരീചന്‍ പറഞ്ഞതു കേട്ടു രാവണന്‍ ചൊന്നാന്‍ഃ
‘നേരത്രേ പറഞ്ഞതു നിര്‍മ്മലനലേ്‌ളാ ഭവാന്‍.
ശ്രീനാരായണസ്വാമി പരമന്‍ പരമാത്മാ
താനരവിന്ദോത്ഭവന്‍ തന്നോടു സത്യംചെയ്തു
മര്‍ത്ത്യനായ് പിറന്നെന്നെക്കൊല്‌ളുവാന്‍ ഭാവിച്ചതു
സത്യസങ്കല്‍പനായ ഭഗവാന്‍താനെങ്കിലോ 1230
പിന്നെയവ്വണ്ണമലെ്‌ളന്നാക്കുവാനാളാരെടോ?
നന്നു നിന്നജ്ഞാനം ഞാനിങ്ങനെയോര്‍ത്തീലൊട്ടും
ഒന്നുകൊണ്ടും ഞാനടങ്ങീടുകയില്‌ള നൂനം
ചെന്നു മൈഥിലിതന്നെക്കൊണ്ടുപോരികവേണം.
ഉത്തിഷ്ഠ മഹാഭാഗ പൊന്മാനായ് ചമഞ്ഞു ചെ
ന്നെത്രയുമകറ്റുക രാമലക്ഷമണന്മാരെ.
അന്നേരം തേരിലേറ്റിക്കൊണ്ടിങ്ങു പോന്നീടുവന്‍
പിന്നെ നീ യഥാസുഖം വാഴുക മുന്നേപേ്പാലെ.
ഒന്നിനി മറുത്തു നീയുരചെയ്യുന്നതാകി
ലെന്നുടെ വാള്‍ക്കൂണാക്കീടുന്നതുണ്ടിന്നുതന്നെ.” 1240
എന്നതു കേട്ടു വിചാരിച്ചിതു മാരീചനുംഃ
‘നന്നല്‌ള ദുഷ്ടായുധമേറ്റു നിര്യാണംവന്നാല്‍
ചെന്നുടന്‍ നരകത്തില്‍ വീണുടന്‍ കിടക്കണം,
പുണ്യസഞ്ചയംകൊണ്ടു മുക്തനായ്‌വരുമലേ്‌ളാ
രാമസായകമേറ്റു മരിച്ചാ’ലെന്നു ചിന്തി
ച്ചാമോദംപൂണ്ടു പുറപെ്പട്ടാലുമെന്നു ചൊന്നാന്‍ഃ
‘രാക്ഷസരാജ! ഭവാനാജ്ഞാപിച്ചാലുമെങ്കില്‍