‘ദുഃഖിയായ് കാര്യേ! ദേവി! കേള്‍ക്കണം മമ വാക്യം.
മാരീചന്‍തന്നേ പൊന്മാനായ്‌വന്നതവന്‍ നല്‌ള
ചോരനെത്രയുമേവം കരഞ്ഞതവന്‍തന്നെ.
അന്ധനായ് ഞാനുമിതു കേട്ടു പോയകലുമ്പോള്‍
നിന്തിരുവടിയേയും കൊണ്ടുപോയീടാമലെ്‌ളാ 1320
പങ്കതികന്ധരന്‍ തനിക്കതിനുളളുപായമി
തെന്തറിയാതെയരുള്‍ചെയ്യുന്നി,തത്രയല്‌ള
ലോകവാസികള്‍ക്കാര്‍ക്കും ജയിച്ചുകൂടായലെ്‌ളാ
രാഘവന്‍തിരുവടിതന്നെയെന്നറിയണം.
ആര്‍ത്തനാദവും മമ ജ്യേഷ്ഠനുണ്ടാകയില്‌ള
രാത്രിചാരികളുടെ മായയിതറിഞ്ഞാലും
വിശ്വനായകന്‍ കോപിച്ചീടുകിലരക്ഷണാല്‍
വിശ്വസംഹാരംചെയ്‌വാന്‍പോരുമെന്നറിഞ്ഞാലും.
അങ്ങനെയുളള രാമന്‍തന്മുഖാംബുജത്തില്‍നി
ന്നെങ്ങനെ ദൈന്യനാദം ഭവിച്ചീടുന്നു നാഥേ!” 1330
ജാനകിയതു കേട്ടു കണ്ണുനീര്‍ തൂകിത്തൂകി
മാനസേ വളര്‍ന്നൊരു ഖേദകോപങ്ങളോടും
ലക്ഷമണന്‍തന്നെ നോക്കിച്ചൊല്‌ളിനാളതുനേരംഃ
‘രക്ഷോജാതിയിലത്രേ നീയുമുണ്ടായി നൂനം.
ഭ്രാതൃനാശത്തിനത്രേ കാംക്ഷയാകുന്നു തവ
ചേതസി ദുഷ്ടാത്മാവേ! ഞാനിതോര്‍ത്തീലയലേ്‌ളാ.
രാമനാശാകാംക്ഷിതനാകിയ ഭരതന്റെ
കാമസിദ്ധ്യര്‍ത്ഥമവന്‍തന്നുടെ നിയോഗത്താല്‍
കൂടെപേ്പാന്നിതു നീയും രാമനു നാശം വന്നാല്‍
ഗൂഢമായെന്നെയും കൊണ്ടങ്ങുചെല്‌ളുവാന്‍ നൂനം. 1340
എന്നുമേ നിനക്കെന്നെക്കിട്ടുകയില്‌ളതാനു
മിന്നു മല്‍പ്രാണത്യാഗംചെയ്‌വേന്‍ ഞാനറിഞ്ഞാലും.
ചേതസി ഭാര്യാഹരണോദ്യതനായ നിന്നെ
സേ്‌സാദരബുദ്ധ്യാ ധരിച്ചീല രാഘവനേതും.
രാമനെയൊഴിഞ്ഞു ഞാന്‍ മറ്റൊരു പുരുഷനെ
രാമപാദങ്ങളാണെ തീണ്ടുകയില്‌ളയലെ്‌ളാ.”
ഇത്തരം വാക്കു കേട്ടു സൗമിത്രി ചെവി രണ്ടും
സത്വരം പൊത്തിപ്പുനരവളോടുരചെയ്താന്‍ഃ
‘നിനക്കു നാശമടുത്തിരിക്കുന്നിതു പാര
മെനിക്കു നിരൂപിച്ചാല്‍ തടുത്തുകൂടാതാനും. 1350