തന്നുടെ ധര്‍മ്മപത്‌നി ജനകാത്മജ ഞാനോ
ധന്യനാമനുജനു ലക്ഷമണനെന്നും നാമം.
ഞങ്ങള്‍ മൂവരും പിതുരാജ്ഞയാ തപസ്‌സിനാ
യിങ്ങു വന്നിരിക്കുന്നു ദണ്ഡകവനംതന്നില്‍.
പതിന്നാലാണ്ടു കഴിവോളവും വേണംതാനു
മതിനു പാര്‍ത്തീടുന്നു സത്യമെന്നറിഞ്ഞാലും.
നിന്തിരുവടിയെ ഞാനറിഞ്ഞീലേതും പുന
രെന്തിനായെഴുന്നള്ളി ചൊല്‌ളണം പരമാര്‍ത്ഥം.” 1390
‘എങ്കിലോ കേട്ടാലും നീ മംഗലശീലേ! ബാലേ!
പങ്കജവിലോചനേ! പഞ്ചബാണാധിവാസേ!
പൗലസ്ത്യതനയനാം രാക്ഷസരാജാവു ഞാന്‍
െ്രെതലോക്യത്തിങ്കലെന്നെയാരറിയാതെയുള്ളു!
നിര്‍മ്മലേ! കാമപരിതപ്തനായ് ചമഞ്ഞു ഞാന്‍
നിന്മൂലമതിന്നു നീ പോരണം മയാ സാകം.
ലങ്കയാം രാജ്യം വാനോര്‍നാട്ടിലും മനോഹരം
കിങ്കരനായേന്‍ തവ ലോകസുന്ദരി! നാഥേ!
താപസവേഷംപൂണ്ട രാമനാലെന്തു ഫലം?
താപമുള്‍ക്കൊണ്ടു കാട്ടിലിങ്ങനെ നടക്കേണ്ട. 1400
ശരണാഗതനായോരെന്നെ നീ ഭജിച്ചാലു
മരുണാധരി! മഹാഭോഗങ്ങള്‍ ഭുജിച്ചാലും.”
രാവണവാക്യമേവം കേട്ടതി ഭയത്തോടും
ഭാവവൈവര്‍ണ്ണ്യംപൂണ്ടു ജാനകി ചൊന്നാള്‍ മന്ദംഃ
‘കേവലമടുത്തിതു മരണം നിനക്കിപേ്പാ
ളേവം നീ ചൊല്‌ളുന്നാകില്‍ ശ്രീരാമദേവന്‍തന്നാല്‍.
സോദരനോടുംകൂടി വേഗത്തില്‍ വരുമിപേ്പാള്‍
മേദിനീപതി മമ ഭര്‍ത്താ ശ്രീരാമചന്ദ്രന്‍.
തൊട്ടുകൂടുമോ ഹരിപത്‌നിയെശ്ശശത്തിനു?
കഷ്ടമായുളള വാക്കു ചൊല്‌ളാതെ ദുരാത്മാവേ! 1410
രാമബാണങ്ങള്‍കൊണ്ടു മാറിടം പിളര്‍ന്നു നീ
ഭൂമിയില്‍ വീഴ്‌വാനുളള കാരണമിതു നൂനം.”
ഇങ്ങനെ സീതാവാക്യം കേട്ടു രാവണനേറ്റം
തിങ്ങീടും ക്രോധംപൂണ്ടു മൂര്‍ച്ഛിതനായന്നേരം
തന്നുടെ രൂപം നേരേ കാട്ടിനാന്‍ മഹാഗിരി
സന്നിഭം ദശാനനം വിംശതിമഹാഭുജം
അഞ്ജനശൈലാകാരം കാണായനേരമുള്ളി