ആരണ്യകാണ്ഡം പേജ് 41
ലഞ്ജസാ ഭയപെ്പട്ടു വനദേവതമാരും.
രാഘവപത്നിയേയും തേരതിലെടുത്തുവെ
ച്ചാകാശമാര്‍ഗേ്ഗ ശീഘ്രം പോയിതു ദശാസ്യനും. 1420
‘ഹാ! ഹാ! രാഘവ! രാമ! സൗമിത്രേ! കാരുണ്യാബേ്ധ!
ഹാ! ഹ! മല് പ്രാണേശ്വര! പാഹി മാം ഭയാതുരാം.”
ഇത്തരം സീതാവിലാപം കേട്ടു പക്ഷീന്ദ്രനും
സത്വരമുത്ഥാനംചെയ്തെത്തിനാന്‍ ജടായുവും.
‘തിഷ്ഠതിഷ്ഠാഗ്രേ മമ സ്വാമിതന്‍പത്നിയേയും
കട്ടുകൊണ്ടെവിടേക്കു പോകുന്നു മൂഢാത്മാവേ!
അദ്ധ്വരത്തിങ്കല്‍ ചെന്നു ശുനകന് മന്ത്രംകൊണ്ടു
ശുദ്ധമാം പുരോഡാശം കൊണ്ടുപോകുന്നപോലെ.”
പദ്ധതിമദ്ധ്യേ പരമോദ്ധതബുദ്ധിയോടും
ഗൃദ്ധ്രരാജനുമൊരു പത്രവാനായുളേളാരു 1430
കുദ്ധ്രരാജനെപേ്പാലെ ബദ്ധവൈരത്തോടതി
ക്രൂദ്ധനായഗ്രേ ചെന്നു യുദ്ധവും തുടങ്ങിനാന്‍.
അബ്ധിയും പത്രാനിലകഷുബ്ധമായ് ചമയുന്നി
തദ്രികളിളകുന്നു വിദ്രുതമതുനേരം.
കാല്‍നഖങ്ങളെക്കൊണ്ടു ചാപങ്ങള്‍ പൊടിപെടു
ത്താനനങ്ങളും കീറിമുറിഞ്ഞു വശംകെട്ടു
തീക്ഷണതുണ്ഡാഗ്രം കൊണ്ടു തേര്‍ത്തടം തകര്‍ത്തിതു
കാല്‍ക്ഷണംകൊണ്ടു കൊന്നുവീഴ്ത്തിനാനശ്വങ്ങളെ.
രൂക്ഷത പെരുകിയ പക്ഷവാതങ്ങളേറ്റു
രാക്ഷസപ്രവരനും ചഞ്ചലമുണ്ടായ്വന്നു. 1440
യാത്രയും മുടങ്ങി മല്‍കീര്‍ത്തിയുമൊടുങ്ങിയെ
ന്നാര്‍ത്തിപൂണ്ടുഴന്നൊരു രാത്രിചാരീന്ദ്രനപേ്പാള്
ധാത്രീപുത്രിയെത്തത്ര ധാത്രിയില്‍ നിര്‍ത്തിപ്പുന
രോര്‍ത്തു തന് ചന്ദ്രഹാസമിളക്കി ലഘുതരം
പക്ഷിനായകനുടെ പക്ഷങ്ങള്‍ ഛേദിച്ചപേ്പാ
ളക്ഷിതിതന്നില്‍ വീണാനക്ഷമനായിട്ടവന്.
രക്ഷോനായകന്‍ പിന്നെ ലക്ഷമീദേവിയേയുംകൊ
ണ്ടക്ഷതചിത്തത്തോടും ദക്ഷിണദിക്കുനോക്കി
മറ്റൊരു തേരിലേറിത്തെറ്റെന്നു നടകൊണ്ടാന്‍;
മറ്റാരും പാലിപ്പാനില്ളുറ്റവരായിട്ടെന്നോ 1450
ര്‍ത്തിറ്റിറ്റു വീണീടുന്ന കണ്ണുനീരോടുമപേ്പാള്
കറ്റവാര്‍കുഴലിയാം ജാനകീദേവിതാനും,
Leave a Reply