‘ഭര്‍ത്താവുതന്നെക്കണ്ടു വൃത്താന്തം പറഞ്ഞൊഴി
ഞ്ഞുത്തമനായ നിന്റെ ജീവനും പോകായ്‌കെ’ന്നു
പൃത്ഥ്വീപുത്രിയും വരം പത്രിരാജനു നല്കി
പൃത്ഥ്വീമണ്ഡലമകന്നാശു മേല്‍പോട്ടു പോയാള്‍.
‘അയ്യോ! രാഘവ ജഗന്നായക! ദയാനിധേ!
നീയെന്നെയുപേക്ഷിച്ചതെന്തു ഭര്‍ത്താവേ! നാഥാ!
രക്ഷോനായകനെന്നെക്കൊണ്ടിതാ പോയീടുന്നു
രക്ഷിതാവായിട്ടാരുമിലെ്‌ളനിക്കയ്യോ! പാവം! 1460
ലക്ഷമണാ! നിന്നോടു ഞാന്‍ പരുഷം ചൊന്നേനലേ്‌ളാ
രക്ഷിച്ചുകൊളേളണമേ! ദേവരാ! ദയാനിധേ!
രാമ! രാമാത്മാരാമ! ലോകാഭിരാമ! രാമ!
ഭൂമിദേവിയുമെന്നെ വെടിഞ്ഞാളിതുകാലം.
പ്രാണവല്‌ളഭ! പരിത്രാഹി മാം ജഗല്‍പതേ!
കൗണപാധിപനെന്നെക്കൊന്നു ഭക്ഷിക്കുംമുമ്പേ
സത്വരം വന്നു പരിപാലിച്ചുകൊള്ളേണമേ
സത്വചേതസാ മഹാസത്വവാരിധേ! നാഥ!”
ഇത്തരം വിലാപിക്കുംനേരത്തു ശീഘ്രം രാമ
ഭദ്രനിങ്ങെത്തുമെന്ന ശങ്കയാ നക്തഞ്ചരന്‍ 1470
ചിത്തവേഗേന നടന്നീടിനാ, നതുനേരം
പൃത്ഥീപുത്രിയും കീഴ്‌പേ്പാട്ടാശു നോക്കുന്നനേരം
അദ്രിനാഥാഗ്രേ കണ്ടു പഞ്ചവാനരന്മാരെ
വിദ്രുതം വിഭൂഷണസഞ്ചയമഴിച്ചു ത
ന്നുത്തരീയാര്‍ദ്ധഖണ്ഡംകൊണ്ടു ബന്ധിച്ചു രാമ
ഭദ്രനു കാണ്‍മാന്‍ യോഗംവരികെന്നകതാരില്‍
സ്മൃത്വാ കീഴ്‌പോട്ടു നിക്ഷേപിച്ചിതു സീതാദേവി;
മത്തനാം നക്തഞ്ചരനറിഞ്ഞീലതുമപേ്പാള്‍.
അബ്ധിയുമുത്തീര്യ തന്‍പത്തനം ഗത്വാ തൂര്‍ണ്ണം
ശുദ്ധാന്തമദ്ധ്യേ മഹാശോകകാനനദേശേ 1480
ശുദ്ധഭൂതലേ മഹാശിംശപാതരുമൂലേ
ഹൃദ്യമാരായ നിജ രക്ഷോനാരികളേയും
നിത്യവും പാലിച്ചുകൊള്‍കെന്നുറപ്പിച്ചു തന്റെ
വസ്ത്യ!മുള്‍പ്പുക്കു വസിച്ചീടിനാന്‍ ദശാനനന്‍.
ഉത്തമോത്തമയായ ജാനകീദേവി പാതി
വ്രത്യമാശ്രിത്യ വസിച്ചീടിനാളതുകാലം.
വസ്ത്രകേശാദികളുമെത്രയും മലിനമായ്‌