ദ്ദക്ഷിണദിശി കൊണ്ടുപോയാനെന്നറിഞ്ഞാലും.
ചൊല്‌ളുവാനില്‌ള ശക്തി മരണപീഡയാലേ
നല്‌ളതു വരുവതിനായനുഗ്രഹിക്കേണം.
നിന്തിരുവടിതന്നെക്കണ്ടുകണ്ടിരിക്കവേ
ബന്ധമേറ്റെടുംവണ്ണം മരിപ്പാനവകാശം
വന്നതു ഭവല്‍ കൃപാപാത്രമാകയാലഹം
പുണ്യപൂരുഷ! പുരുഷോത്തമ! ദയാനിധേ!
നിന്തിരുവടി സാക്ഷാല്‍ ശ്രീമഹാവിഷ്ണു പരാ
നന്ദാത്മാ പരമാത്മാ മായാമാനുഷരൂപീ 1630
സന്തതമന്തര്‍ഭാഗേ വസിച്ചീടുകവേണം.
നിന്തിരുമേനി ഘനശ്യാമളമഭിരാമം.
അന്ത്യകാലത്തിങ്കലീവണ്ണം കാണായമൂലം
ബന്ധവുമറ്റു മുക്തനായേന്‍ ഞാനെന്നു നൂനം.
ബന്ധുഭാവേന ദാസനാകിയോരടിയനെ
ബന്ധൂകസുമസമതൃക്കരതലം തന്നാല്‍
ബന്ധുവത്സല! മന്ദം തൊട്ടരുളേണമെന്നാല്‍
നിന്തിരുമലരടിയോടു ചേര്‍ന്നീടാമലേ്‌ളാ.”
ഇന്ദിരാപതിയതു കേട്ടുടന്‍ തലോടിനാന്‍
മന്ദമന്ദം പൂര്‍ണ്ണാത്മാനന്ദം വന്നീടുംവണ്ണം. 1640
അന്നേരം പ്രാണങ്ങളെ ത്യജിച്ചു ജടായുവും
മന്നിടംതന്നില്‍ വീണനേരത്തു രഘുവരന്‍
കണ്ണുനീര്‍ വാര്‍ത്തു ഭക്തവാത്സല്യപരവശാ
ലര്‍ണേ്ണാജനേത്രന്‍ പിതൃമിത്രമാം പക്ഷീന്ദ്രന്റെ
ഉത്തമാംഗത്തെയെടുത്തുത്സംഗസീംനി ചേര്‍ത്തി
ട്ടുത്തരകാര്യാര്‍ത്ഥമായ് സോദരനോടു ചൊന്നാന്‍ഃ
‘കാഷ്ഠങ്ങള്‍ കൊണ്ടുവന്നു നലെ്‌ളാരു ചിത തീര്‍ത്തു
കൂട്ടണമഗ്‌നിസംസ്‌കാരത്തിനു വൈകീടാതെ.”
ലക്ഷമണനതുകേട്ടു ചിതയും തീര്‍ത്തീടിനാന്‍
തല്‍ക്ഷണം കുളിച്ചു സംസ്‌കാരവുംചെയ്തു പിന്നെ 1650
സ്‌നാനവും കഴിച്ചുദകക്രിയാദിയും ചെയ്തു
കാനനേ തത്ര മൃഗം വധിച്ചു മാംസഖണ്ഡം
പുല്‌ളിന്മേല്‍വച്ചു ജലാദികളും നല്കീടിനാന്‍
നലെ്‌ളാരു ഗതിയവനുണ്ടാവാന്‍ പിത്രര്‍ത്ഥമായ്.
പക്ഷികളിവയെല്‌ളാം ഭക്ഷിച്ചു സുഖിച്ചാലും
പക്ഷീന്ദ്രനിതുകൊണ്ടു തൃപ്തനായ് ഭവിച്ചാലും.