ധര്‍മ്മം നിന്‍ പുരോഭാഗമധര്‍മ്മം പൃഷ്ഠഭാഗം
ഉന്മേഷനിമേഷങ്ങള്‍ ദിനരാത്രികളലേ്‌ളാ. 1860
സപ്തസാഗരങ്ങള്‍ നിന്‍ കുക്ഷിദേശങ്ങളലേ്‌ളാ
സപ്തമാരുതന്മാരും നിശ്വാസഗണമലേ്‌ളാ.
നദികളെല്‌ളാം തവ നാഡികളാകുന്നതും
പൃഥിവീധരങ്ങള്‍പോലസ്ഥികളാകുന്നതും.
വൃക്ഷാദ്യൗഷധങ്ങള്‍ തേ രോമങ്ങളാകുന്നതും
ത്യ്‌രക്ഷനാം ദേവന്‍തന്നെ ഹൃദയമാകുന്നതും.
വൃഷ്ടിയായതും തവ രേതസെ്‌സന്നറിയേണം
പുഷ്ടമാം മഹീപതേ! കേവലജ്ഞാനശക്തി
സ്ഥൂലമായുളള വിരാള്‍പുരുഷരൂപം തവ
കാലേ നിത്യവും ധ്യാനിക്കുന്നവനുണ്ടാം മുക്തി. 1870
നിന്തിരുവടിയൊഴിഞ്ഞില്‌ള കിഞ്ചന വസ്തു
സന്തതമീദൃഗ്രൂപം ചിന്തിച്ചു വണങ്ങുന്നേന്‍.
ഇക്കാലമിതില്‍ക്കാളും മുഖ്യമായിരിപേ്പാന്നി
തിക്കാണാകിയ രൂപമെപേ്പാഴും തോന്നീടണം.
താപസവേഷം ധരാവല്‌ളഭം ശാന്താകാരം
ചാപേഷുകരം ജടാവല്ക്കലവിഭൂഷണം
കാനനേ വിചിന്വന്തം ജാനകീം സലക്ഷമണം
മാനവശ്രേഷ്ഠം മനോജ്ഞം മനോഭവസമം
മാനസേ വസിപ്പതിന്നാലയം ചിന്തിക്കുന്നേന്‍
ഭാനുവംശോല്‍ഭൂതനാം ഭഗവന്‍! നമോനമഃ 1880
സര്‍വജ്ഞന്‍ മഹേശ്വരനീശ്വരന്‍ മഹാദേവന്‍
ശര്‍വനവ്യയന്‍ പരമേശ്വരിയോടുംകൂടി
നിന്തിരുവടിയേയും ധ്യാനിച്ചുകൊണ്ടു കാശ്യാം
സന്തതമിരുന്നരുളീടുന്നു മുക്ത്യര്‍ത്ഥമായ്.
തെ്രെതവ മുമുക്ഷുക്കളായുളള ജനങ്ങള്‍ക്കു
തത്വബോധാര്‍ത്ഥം നിത്യം താരകബ്രഹ്മവാക്യം
രാമരാമേതി കനിഞ്ഞുപദേശവും നല്കി
സേ്‌സാമനാം നാഥന്‍ വസിച്ചീടുന്നു സദാകാലം.
പരമാത്മാവു പരബ്രഹ്മം നിന്തിരുവടി
പരമേശ്വരനായതറിഞ്ഞു വഴിപോലെ 1890
മൂഢന്മാര്‍ ഭവത്തത്വമെങ്ങനെയറിയുന്നു!
മൂടിപേ്പാകയാല്‍ മഹാമായാമോഹാന്ധകാരേ?
രാമഭദ്രായ പരമാത്മനേ നമോനമഃ