രാമചന്ദ്രായ ജഗത്സാക്ഷിണേ നമോനമഃ.
പാഹി മാം ജഗന്നാഥ! പരമാനന്ദരൂപ!
പാഹി സൗമിത്രിസേവ്യ! പാഹി മാം ദയാനിധേ!
നിന്മഹാമായാദേവിയെന്നെ മോഹിപ്പിച്ചീടാ
യ്കംബുജവിലോചന! സന്തതം നമസ്‌കാരം.”
ഇര്‍ത്ഥമര്‍ത്ഥിച്ചു ഭക്ത്യാ സ്തുതിച്ച ഗന്ധര്‍വനോ
ടുത്തമപുരുഷനാം ദേവനുമരുള്‍ചെയ്തുഃ 1900
‘സന്തുഷ്ടനായേന്‍ തവ സ്തുത്യാ നിശ്ചലഭക്ത്യാ
ഗന്ധര്‍വശ്രേഷ്ഠ! ഭവാന്‍ മല്‍പദം പ്രാപിച്ചാലും.
സ്ഥാനം മേ സനാതനം യോഗീന്ദ്രഗമ്യം പര
മാനന്ദം പ്രാപിക്ക നീ മല്‍പ്രസാദത്താലെടോ!
അത്രയുമല്‌ള പുനരൊന്നനുഗ്രഹിപ്പന്‍ ഞാ
നിസ്‌തോത്രം ഭക്ത്യാ ജപിച്ചീടുന്ന ജനങ്ങള്‍ക്കും
മുക്തി സംഭവിച്ചീടുമില്‌ള സംശയമേതും;
ഭക്തനാം നിനക്കധഃപതനമിനി വരാ.”
ഇങ്ങനെ വരം വാങ്ങിക്കൊണ്ടു ഗന്ധര്‍വശ്രേഷ്ഠന്‍
മംഗലം വരുവാനായ്‌തൊഴുതു ചൊല്‌ളീടിനാന്‍ഃ 1910
‘മുന്നിലാമ്മാറു കാണാം മതംഗാശ്രമം തത്ര
സമ്പ്രാതി വസിക്കുന്നു ശബരീ തപസ്വിനി.
ത്വല്‍പാദാംബുജഭക്തികൊണ്ടേറ്റം പവിത്രയാ
യെപെ്പാഴും ഭവാനേയും ധ്യാനിച്ചു വിമുക്തയായ്
അവളെച്ചെന്നു കണ്ടാല്‍ വൃത്താന്തം ചൊല്‌ളുമവ
ളവനീസുതതന്നെ ലഭിക്കും നിങ്ങള്‍ക്കെന്നാല്‍.”

ശബര്യാശ്രമപ്രവേശം

ഗന്ധര്‍വനേവം ചൊല്‌ളി മറഞ്ഞോരനന്തരം
സന്തുഷ്ടന്മാരായോരു രാമലകഷ്മണന്മാരും
ഘോരമാം വനത്തൂടെ മന്ദം മന്ദം പോയ്‌ചെന്നു
ചാരുത ചേര്‍ന്ന ശബര്യാശ്രമമകംപുക്കാര്‍. 1920
സംഭ്രവത്തോടും പ്രത്യുത്ഥായ താപസി ഭക്ത്യാ
സമ്പതിച്ചിതു പാദാംഭോരുഹയുഗത്തിങ്കല്‍.
സന്തോഷപൂര്‍ണ്ണാശ്രുനേത്രങ്ങളോടവളുമാ
നന്ദമുള്‍ക്കൊണ്ടു പാദ്യാര്‍ഗ്ഘ്യാസനാദികളാലേ
പൂജിച്ചു തല്‍പാദതീര്‍ത്ഥാ്‌ളഭിഷേകവുംചെയ്തു