മാകുലമകലുമാറാദരാലുരചെയ്താള്‍ഃ
‘സര്‍വവുമറിഞ്ഞിരിക്കുന്ന നിന്തിരുവടി
സര്‍വജ്ഞനെന്നാകിലും ലോകാനുസരണാര്‍ത്ഥം
ചോദിച്ചമൂലം പറഞ്ഞീടുവേന്‍ സീതാദേവി
ഖേദിച്ചു ലങ്കാപുരിതന്നില്‍ വാഴുന്നു നൂനം. 2000
കൊണ്ടുപോയതു ദശകണ്ഠനെന്നറിഞ്ഞാലും
കണ്ടിതു ദിവ്യദൃശാ തണ്ടലര്‍മകളെ ഞാന്‍.
മുമ്പിലാമ്മാറു കുറഞ്ഞൊന്നു തെക്കോട്ടു ചെന്നാല്‍
പമ്പയാം സരസ്‌സിനെക്കാണാം, തല്‍പുരോഭാഗേ
പശ്യ പര്‍വ്വതവരമൃശ്യമൂകാഖ്യം, തത്ര
വിശ്വസിച്ചിരിക്കുന്നു സുഗ്രീവന്‍ കപിശ്രേഷ്ഠന്‍
നാലുമന്ത്രികളോടുംകൂടെ മാര്‍ത്താണ്ഡാത്മജന്‍;
ബാലിയെപേ്പടിച്ചു സങ്കേതമായനുദിനം;
ബാലിക്കു മുനിശാപം പേടിച്ചു ചെന്നുകൂടാ.
പാലനംചെയ്ത ഭവാനവനെ വഴിപോലെ. 2010
സഖ്യവും ചെയ്തുകൊള്‍ക സുഗ്രീവന്‍തന്നോടെന്നാല്‍
ദുഃഖങ്ങളെല്‌ളാം തീര്‍ന്നു കാര്യവും സാധിച്ചീടും.
എങ്കില്‍ ഞാനഗ്‌നിപ്രവേശംചെയ്തു ഭവല്‍പാദ
പങ്കജത്തോടു ചേര്‍ന്നുകൊള്ളുവാന്‍ തുടങ്ങുന്നു.
പാര്‍ക്കേണം മുഹൂര്‍ത്തമാത്രം ഭവാനെ്രെതവ മേ
തീര്‍ക്കേണം മായാകൃതബന്ധനം ദയാനിധേ!”
ഭക്തിപൂണ്ടിത്ഥമുകത്വാ ദേഹത്യാഗവും ചെയ്തു
മുക്തിയും സിദ്ധിച്ചിതു ശബരിക്കതുകാലം.
ഭക്തവത്സലന്‍ പ്രസാദിക്കിലിന്നവര്‍ക്കെന്നി
ലെ്‌ളത്തീടും മുക്തി നീചജാതികള്‍ക്കെന്നാകിലും. 2020
പുഷ്‌കരനേത്രന്‍ പ്രസാദിക്കിലോ ജന്തുക്കള്‍ക്കു
ദുഷ്‌കരമായിട്ടൊന്നുമിലെ്‌ളന്നു ധരിക്കേണം.
ശ്രീരാമഭക്തിതന്നെ മുക്തിയെസ്‌സിദ്ധിപ്പിക്കും
ശ്രീരാമപാദാംബുജം സേവിച്ചുകൊള്‍ക നിത്യം.
ഓരോരോ മന്ത്രതന്ത്രധ്യാനകര്‍മ്മാദികളും
ദൂരെസ്‌സന്ത്യജിച്ചു തന്‍ഗുരുനാഥോപദേശാല്‍
ശ്രീരാമചന്ദ്രന്‍തന്നെ ധ്യാനിച്ചുകൊള്‍ക നിത്യം
ശ്രീരാമമന്ത്രം ജപിച്ചീടുക സദാകാലം.
ശ്രീരാമചന്ദ്രകഥ കേള്‍ക്കയും ചൊല്‌ളുകയും
ശ്രീരാമഭക്തന്മാരെപ്പൂജിച്ചുകൊളളുകയും. 2030