എന്തിനു?ശക്തി കാണിക്കാന്‍, വിനോദിക്കാന്‍,
മന്ദഹസിക്കാ നഹങ്കരിക്കാന്‍!

കാട്ടുമൃഗങ്ങളേ, നിങ്ങള്‍ക്കു കാറില്‌ള,
കോട്ടില്‌ള, ഷര്‍ട്ടില്‌ള, സഞ്ചിയില്‌ള.

നിങ്ങള്‍ തിയേറ്ററില്‍ പോകുന്നി, ലെ്‌ളന്നല്‌ള
നിങ്ങള്‍ക്കുദ്യാനവിരുന്നുമില്‌ള.

നിങ്ങള്‍ ‘താങ്ക്‌സെ’,’ക്‌സ്‌ക്യൂസ്’,’പ്‌ളീസ്’,’നൊമെന്‍ഷ’നിത്യാദി
ഭംഗിവാക്കൊന്നും പറയാറില്‌ള.

കണ്ടിടാറില്‌ളാ ചുരുട്ടോ സിഗററ്റോ
ചുണ്ടില്‍, മുഖം വടിക്കില്‌ള നിങ്ങള്‍

നിങ്ങല്‍ക്കു ക്‌ളബ്ബില്‌ള,നുമോദനമില്‌ള,
മംഗളപത്രങ്ങള്‍ കിട്ടാറില്‌ള,

ഭാഗ്യക്കുറികള്‍ നടത്തില്‌ളഹോ നിങ്ങള്‍
യോഗ്യരല്‌ള പണം തട്ടുകില്‌ള.

റാവുസാഹേബ്ബല്‌ള, ഖാന്‍ബഹദൂറല്‌ള,
സേവാനിരതരുമല്‌ള നിങ്ങള്‍.

നിങ്ങള്‍തന്‍ പേരു പത്രത്തില്‍ വരാറില്‌ള,
നിങ്ങള്‍തന്‍ ചിത്രമെടുക്കാറില്‌ള.

നിങ്ങള്‍ രക്ഷാധികാരം ചുമക്കാറില്‌ള,
നിങ്ങളധ്യക്ഷം വഹിക്കാറില്‌ള.

പച്ചച്ചിരികള്‍ ചിരിക്കില്‌ള, മാറുമ്പോള്‍
പുച്ഛിക്കയില്‌ള നികൃഷ്ടര്‍ നിങ്ങള്‍.

”ഇന്‍ക്വിലാബ് സിന്ദാബാദൊ”ന്നും വിളിക്കുകി
ല്‌ളിംഗ്‌ളീഷബദ്ധമായ്ക്കാച്ചുകില്‌ള.

ഇല്‌ളാസമാജങ്ങ,ളില്‌ളാ പ്രമേയങ്ങ
ളില്‌ളാ കവുണ്‍സിലസംബ്‌ളികള്‍ .

ഇല്‌ളാ നഗരസഭകള്‍ പഞ്ചായത്തു
മി,ല്‌ളില്‌ള നിങ്ങല്‍ക്കു കോടതികള്‍.

നിങ്ങല്‍ക്കു പത്രമി,ല്‌ളില്‌ള പത്രാധിപര്‍,
നിങ്ങളിലില്‌ളാ മഹാകവികള്‍.

വക്കാണക്കോമരവക്കീലന്മാരില്‌ള
കൊക്കിനെപേ്പാല്‍ മേവും ജഡ്ജിയില്‌ള.

രണ്ടു ചെവിയാല്‍ക്കുഴല്‍വഴി രോഗങ്ങള്‍
കണ്ടറിഞ്ഞീടുന്ന ഡോക്ടരില്‌ള.

നിസ്‌സാരന്മാര്‍ നിങ്ങള്‍, മോശക്കാര്‍, നിന്ദ്യന്മാര്‍,
നിര്‍ദ്ദയന്മാര്‍, വെറുംപ്രാകൃതന്മാര്‍!

എങ്കിലും, ഹാ, നിങ്ങള്‍ നിങ്ങളെത്തിന്നില്‌ള,
വങ്കത്തം കാട്ടി നടക്കുകില്‌ള.

ഏഷണികൂട്ടാന്‍ വശമില്‌ള നിങ്ങള്‍ക്കു,
ദോഷൈകദൃക്കുകളല്‌ള നിങ്ങള്‍…..

സത്യവിരോധം കരുതി, ല്‌ളുറക്കത്തില്‍
ക്കത്തിവെയ്ക്കും പതിവൊട്ടുമില്‌ള.

കള്ളു,കറുപ്പു,കഞ്ചാവുഷാപ്പാവശ്യ
മില്‌ള നിങ്ങള്‍ക്കു കഴിഞ്ഞുകൂടാന്‍.