പതിനഞ്ചാം അഷ്ടപദി ഭാഷ

 

യമുനാപുളിനവഞ്ചുളവനത്തുങ്കല്‍
യദുപതി സുഖിപ്പിച്ച സുന്ദരി തന്റെ
കമനലലാടേ കസ്തൂരീതിലകം
കലയന്നായിട്ടംഗമലങ്കരിപ്പിക്കുന്നു
ഭഗവാനധഇകം പരിശോഭിക്കുന്നു.
ഖഗവാഹനനധുനാ (ഭഗവാന്‍)

നീലമുകിലിന്റെ (മുഖം) നിറം പെറ്റുകൂട്ടുക (?)
ശീലാമമവളുടെ വാര്‍കുഴലിങ്കല്‍
കൂലങ്കഷമായമിന്നലിന്റെ നെറികോലും
കുറിപ്പൂക്കളെപ്പേര്‍ത്തു ചാര്‍ത്തുന്നു (ഭഗവാന്‍)

മനസിജമഹാരാജകനകാസനമായ
മതിമുഖിയാളുടെ ജഘനത്തുങ്കല്‍
കനകകാഞ്ചിയെച്ചാര്‍ത്തീട്ടതിന്റെ ഭംഗിനോക്കുന്നു
കമലനയനനവളുടെ ഭാഗ്യം ഭാഗ്യം (ഭഗവാന്‍)

പാലാഴിയില്‍ പള്ളികൊള്ളുന്നോന്‍ പ്രിയയുടെ
പാദങ്ങളാകുന്ന പല്ലവങ്ങളിലിപ്പോള്‍
ചാലിച്ച ചെമ്പഞ്ഞിച്ചാറിനെ ചേര്‍ക്കുന്നു
ചാരുവാകുംവണ്ണമെത്രയും ചിത്രം (ഭഗവാന്‍)

തനിക്കനുരൂപയാം തരുണിയെ നിതരാം
രമിപ്പിക്കട്ടെ കൃഷ്ണ നിവിടെ വസിപ്പാന്‍
ഇനിക്കെന്തു കാര്യം സങ്കേതത്തുങ്കല്‍
ഹിതമോടെഴുന്നരുളുന്നില്ലല്ലോ. (ഭഗവാന്‍)

ശ്രീജയദേവകവിക്കായിക്കൊണ്ടും
ശ്രീപതിയായ കൃഷ്ണന്നായിക്കൊണ്ടും

രാജരാജേശ്വരനായിക്കൊണ്ടും
രായും പകലുമഞ്ജലി ചെയ്യുന്നേന്‍ (ഭഗവാന്‍)

ശ്ലോകം

നായാതസ്സഖി ! നിര്‍ദ്ദയോ യദി ശഠസ്ത്വം ദുതി! കിം ദൂയസേ
സ്വച്ഛന്ദം ബഹുവല്ലഭസ്സ രമതേ കിം തമ്രതേ ദൂഷണം !
പശ്യാദ്യ പ്രിയസംഗമായ ദയിതസ്യാകൃഷ്യമാണം ഗുണൈ
രുല്‍കണ്ഠാതിഭരാദിവസ്ഫുടദിദം ചേതസ്സ്വയം യാസ്യതി !

പരിഭാഷ

വന്നില്ലാളിശഠന്‍ പ്രിയന്‍ ഗതദയന്‍ കിം തത്രതേ ദുഷണം
വന്യാം വല്ലഭമാരസംഖ്യമവനെത്തേടുന്നു പുല്‍കീടുവാന്‍
വന്നാലും സ വരാതകണ്ടു വിപിനേ വാണാലുമെന്മാനസം
പിന്നാലേ സഹ ചെന്നു മജ്ജതി ഹരൗ ലജ്ജാം വിനാ കിം ബ്രൂവേ.