സുധാംഗദ (ഖണ്ഡകാവ്യം)
ഗിഡെ മോപ്പസാങ്ങ്
വിശ്വസാഹിത്യത്തിൽ മോപ്പസാങ്ങിനോടു കിടനിൽക്കത്തക്ക ഒരു കഥാകൃത്ത് ഇന്നോളം ഉണ്ടായിട്ടില്ല. ഫ്രാൻസിൽത്തന്നെ ബാൽസാക്ക്, ഫ്ലാബേർ, സോള, പ്രൂസ്റ്റ് തുടങ്ങിയ മഹാരഥന്മാർ പലരുമുണ്ടെങ്കിലും, അവരെല്ലാംതന്നെ, മോപ്പസാങ്ങിനോടു താരതമ്യപ്പെടുത്തിനോക്കുമ്പോൾ, രണ്ടാകിടക്കാരായേ എനിക്കു തോന്നിയിട്ടുള്ളൂ. പുഷ്കിൻ, ഗാഗോൾ, ഡാസ്റ്റവസ്കി, ടോൾസ്റ്റോയ്, ടർജ്ജനീവ്, ലെസ്കോവ്, കൊറൊളെങ്കോ, ചെഹോവ്, സൊളൊഗൊബ്, ചിറിക്കോഫ്, ഗോർക്കി, കുപ്രിൻ, ബ്യൂണിൽ, ആൻഡ്രയേവ്, ബ്യൂസോഫ്, റോമനോഫ് സോസ്ക്കെൻകോ, അലക്സയേഫ്, ഓകുലോഫ്, കാറ്റീവ് തുടങ്ങിയവർ റക്ഷ്യയിലെ പ്രസിദ്ധ കഥാകൃത്തുക്കളാണ്. ആസ്ത്രിയ, ഹംഗറി, പോളൻഡ്, നോർവെ, സ്വീഡൻ, ഡെന്മാർക്, സെക്കോസ്ലോവാക്കിയാ, ഇറ്റലി, ജർമ്മനി എന്നീ രാജ്യങ്ങളിലും അനുഗ്രഹീതരായ കഥാകൃത്തുക്കൾ ധാരാളമുണ്ട്. ബുദ്ധിപരമായ ഒരു വീക്ഷണകോണത്തിൽകൂടി നോക്കുമ്പോൾ ലൂയിഗി പിറാൻഡലോവിന്റെ ചെറുകഥകൾ ആതുല്യങ്ങളാണെന്നു പറയാം. ചെഹോവിന്റെ കഥകളുടെ സ്വാരസ്യം മരാർക്കും കിട്ടിയിട്ടില്ല. ഇങ്ങനെയെല്ലാമാണെങ്കിലും, മോപ്പസാങ്ങിന്റെ കഥാനിർമ്മാണപാടവം ഒന്നു വേറെതന്നെയാണെന്നു പറയേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ കഥകൾ ഒരിക്കലും ദീർഘിക്കാറില്ല. ഏറ്റവും ചുരുങ്ങിയ പദങ്ങൾകൊണ്ട്, ഏറ്റവും ലളിതമായരീതിയിൽ, ഏറ്റവും പരിചയമുള്ള സംഭവങ്ങളെയും [ 17 ]സംഗതികളെയും ചിത്രീകരിച്ച് ഏറ്റവും ഉൽക്കടമായ വികാരം സഞ്ജനിപ്പികാനുള്ള അദ്ദേഹത്തിന്റെ സാമർത്ഥ്യം അതിശയനീയമായിരിക്കുന്നു. കല അതിന്റെ സൗകുമാര്യസമ്പൂർത്തിയോടുകൂടി അദ്ദേഹത്തിന്റെ ഓരോ കൃതിയിലും വിലാസലാസ്യം നടത്തുകയാണു ചെയ്യുന്നത്.
Leave a Reply