അംബികേ, ഗംഗേ, മരിപ്പതിന്മുൻപ് ഞാ—
നർപിയെന്നെന്മൊഴിയൊന്നു നീ കേൾക്കണേ!
പിന്നെയും പിന്നെയും രാജാധികാരത്തെ
വർണ്ണിച്ചുചൊല്ലിനാളദ്ദേവിയിങ്ങനെ:

“ലോകത്തിലുള്ള സമസ്തകർമ്മങ്ങൾക്കു—
മേകമാം ലക്ഷി’ശ്ശക്തി’സംബാദനം.
ശക്തി,—കാലത്തിന്നനുയോജ്യമായുള്ള
ശക്തി—നിനക്കതാണേകുന്നതിന്നു ഞാൻ!
ബുദ്ധിയിൽ നിന്നുമുദിച്ച, തേ ബുദ്ധിയാൽ
സിദ്ധമാം സിംഹാസനത്തിനധിപനായ്,
വാഴാം നിനക്കിന്നു വിശ്വവിഖ്യാതനായ്,
വാസന്തചൂഡ, വിഷാദിച്ചിടായ്ക നീ!
ചെങ്കോൽപ്പിടിത്തത്തിൽനിന്നും, മരവിച്ചു
നിങ്കൈയൊരിക്കൽ വഴുതിവീഴും വരെ;
നിങ്കൈയൊരിക്കൽ വഴുതിവീഴും വരെ;
എന്നുമയർൽരാജ്യസിംഹാസനങ്ങളിൽ—
നിന്നുറ്റസഖ്യവും, സാവർഭ്യമത്വവും!—
മറ്റെന്തു വേണം?—നിനക്കിതാ,ണിക്ഷണം
ചെറ്റും മടിക്കാതെ, ഞാനേകിടും വരം!
ഞാനാണു സർവ്വസമ്പത്തിനും നാഥയാം
ഞാനാണു, നിന്നെയനുഗ്രഹിക്കുന്നവൾ!
നീയിത്രനാളും വെറുമൊരു ഗന്ധവർവ—
നായിക്കഴിഞ്ഞു ഹിമവൽത്തടങ്ങളിൽ.
ഹാ, വാസ്തവത്തി, ലൊരിന്ദ്രസമാനനാം
ഭൂവല്ലഭനായി വാഴേണ്ടതാണു നീ!—
തട്ടിമാറ്റായ്കിന്നു നിൻപടിവാതിലിൽ
മുട്ടിവിളിക്കുമിബ്ഭാഗ്യോദയത്തെ നീ!
ഇത്രിലോകങ്ങൾക്കധീശനാക്കീടുവാൻ
മിത്രമേ, നിന്നെ ക്ഷണിക്കുന്നു വന്നു ഞാൻ!
കൈക്കൊൾക നീയൻ നിരഘസംഭാവന—
യൊക്കെയും—നിന്നെയനുഗ്രഹിക്കുന്നു ഞാൻ!…