ഒന്നു ഭരതനെ വാഴിയ്ക്കയെന്നതു
മെന്നെ വനത്തിന്നയയ്‌ക്കെന്നു മറ്റേതും
സത്യവിരോധം വരുമെന്നു തന്നുടെ
ചിത്തേ നിരൂപിച്ചു പേടിച്ചു താതനും
മാതാവിനാശു വരവും കൊടുത്തിതു
താതനതുകൊണ്ടു ഞാനിന്നു പോകുന്നു
ദണ്ഡകാരണ്യേ പതിന്നാലുവത്സരം
ദണ്ഡമൊഴിഞ്ഞു വസിച്ചു വരുവന്‍ ഞാന്‍
നീയതിനേതും മുടക്കം പറകൊലാ
മയ്യല്‍ കളഞ്ഞു മാതാവുമായ് വാഴ്ക നീ
രഘവനിത്ഥം പറഞ്ഞതു കേട്ടൊരു
രാകാശശിമുഖി താനുമരുള്‍ ചെയ്തു:
മുന്നില്‍ നടപ്പന്‍ വനത്തിനു ഞാന്‍ മമ
പിന്നാലെ വേണമെഴുന്നള്ളുവാന്‍ ഭവാന്‍
എന്നെപ്പിരിഞ്ഞുപോകുന്നതുചിതമ
ലെ്‌ളാന്നു കൊണ്ടും ഭവാനെന്നു ധരിയ്ക്കണം
കാകുത്സ്ഥനും പ്രിയവാദിനിയാകിയ
നാഗേന്ദ്രഗാമിനിയോടും ചൊല്‌ളീടിനാന്‍
എങ്ങനെ നിന്നെ ഞാന്‍ കൊണ്ടുപോകുന്നതു
തിങ്ങി മരങ്ങള്‍ നിറഞ്ഞ വനങ്ങളില്‍?
ഘോരസിംഹവ്യാഘ്രസൂകര സൈരിഭ
വാരണവ്യാളഭല്‌ളൂകവൃകാദികള്‍
മാനുഷഭോജികളായുള്ള രാക്ഷസര്‍
കാനനം തന്നില്‍ മറ്റു ദുഷ്ടജന്തുക്കള്‍
സഖ്യയില്‌ളാതോളമുണ്ടവറ്റേക്കണ്ടാല്‍
സങ്കടം പൂണ്ടു ഭയമാം നമുക്കെല്‌ളാം
നാരീജനത്തിനെല്‌ളാം വിശേഷിച്ചുമൊ
ട്ടേറെയുണ്ടാം ഭയമെന്നറിഞ്ഞീടെടോ!
മൂലഫലങ്ങള്‍ കട്വമ്‌ളക്ഷായങ്ങള്‍
ബാലേ! ഭുജിപ്പതിന്നാകുന്നതും തത്ര
നിര്‍മലവ്യഞ്ജനാപൂപാന്നപാനാദി
സന്മധുക്ഷീരങ്ങളിലെ്‌ളാരു നേരവും
നിമ്‌നോന്നത ഗുഹാഗഹ്വര ശര്‍ക്കര
ദുര്‍മ്മാര്‍ഗ്ഗമെത്രയും കണ്ടകവൃന്ദവും
നേരെ പെരുവഴിയുമറിയാവത
ല്‌ളാരേയും കാണ്‍മാനുമില്‌ളറിഞ്ഞീടുവാന്‍
ശീതവാതാതപപീഡയും പാരമാം
പാദചാരേണ വേണം നടന്നീടുവാന്‍
ദുഷ്ടരായുള്ളോരു രാക്ഷസരെക്കണ്ടാ
ലൊട്ടും പൊറുക്കയില്‌ളാര്‍ക്കുമറികെടോ!
എന്നുടെ ചൊല്‌ളിനാല്‍ മാതാവു തന്നെയും
നന്നായ് പരിചരിച്ചിങ്ങിരുന്നീടൂക
വന്നീടുവന്‍ പതിന്നാലു സംവത്സരം
ചെന്നാലതിന്നുടനിലെ്‌ളാരു സംശയം
ശ്രീരാമവാക്കു കേട്ടോരു വൈദേഹിയു
മാരൂഢതാപേന പിന്നെയും ചൊല്‌ളിനാല്‍: