കേക്കേണമമ്മേ! തെളിഞ്ഞു നീയെന്നുടെ
വാക്കുകളേതും വിഷാദമുണ്ടാകൊലാ
ആത്മാവിനേതുമേ പീഡയുണ്ടാക്കരു
താത്മാവിനെയറിയാത്തവരെപേ്പാലെ
സര്‍വ്വലോകങ്ങളിലും വസിച്ചീടുന്ന
സര്‍വ്വ ജനങ്ങളും തങ്ങളില്‍ത്തങ്ങളില്‍
സര്‍വദാ കൂടിവാഴ്‌കെന്നുള്ളതില്‌ളലേ്‌ളാ
സര്‍വ്വജ്ഞയലേ്‌ളാ ജനനി! നീ കേവലം
ആശു പതിന്നാലു സംവത്സരം വന
ദേശേ വസിച്ചു വരുന്നതുമുണ്ടു ഞാന്‍
ദു:ഖങ്ങളെല്‌ളാമകലെക്കളഞ്ഞുടന
നുള്‍ക്കനിവോടനുഗ്രഹിച്ചീടണം
അച്ഛനെന്തുള്ളിലെന്നിച്ഛയെന്നാലതി
ങ്ങിച്ഛയെന്നങ്ങുറച്ചീടണമമ്മയുംപ
ഭര്‍ത്തൃകര്‍മ്മാനുകരണമത്രേ പതി
വ്രത്യനിഷ്ഠാവധൂനാമെന്നു നിര്‍ണ്ണയം
മാതാവു മോദാലനുഗ്രഹിച്ചീടുകി
ലേതുമേ ദു:ഖമെനിക്കില്‌ള കേവലം
കാനനവാസം സുഖമായ് വരും തവ
മാനസേ ഖേദം കുറച്ചു വാണീടുകില്‍
എന്നു പറഞ്ഞു നമസ്‌കരിച്ചീടിനാന്‍
പിന്നെയും പിന്നെയും മാതൃപാദാന്തികേ
പ്രീതികൈക്കൊണ്ടെടുത്തുത്സംഗസീമ്‌നി ചേര്‍
ത്താദരാല്‍ മൂര്‍ദ്ധ്‌നി ബാഷ്പാഭിഷേകം ചെയ്തു
ചൊല്‌ളിനാളാശീര്‍വചനങ്ങളാശു കൌ
സല്യയും ദേവകളോടിരന്നീടിനാള്‍:
സൃഷ്ടികര്‍ത്താവേ! വിരിഞ്ച! പത്മാസന!
പുഷ്ടദയാബേ്ധ! പുരുഷോത്തമ! ഹരേ!
മൃത്യുഞയ! മഹാദേവ! ഗൌരീപതേ!!
വൃത്താരി മുന്‍പായ ദിക്പാലകന്മാരേ!
ദുര്‍ഗേ്ഗ! ഭഗവതീ! ദു:ഖവിനാശിനീ!
സര്‍ഗ്ഗസ്ഥിതിലയകാരിണീ! ചണ്ഡികേ!
എന്മകനാശു നടക്കുന്ന നേരവും
കല്‍മഷം തീര്‍ന്നിരുന്നീടുന്ന നേരവും
തന്മതികെട്ടുറങ്ങീടുന്ന നേരവും
സമ്മോദമാര്‍ന്നു രക്ഷിച്ചീടുവിന്‍ നിങ്ങള്‍
ഇത്ഥമര്‍ത്ഥിച്ചു തന്‍ പുത്രനാം രാമനെ
ബ്ബദ്ധബാഷ്പം ഗാഢഗാഢം പുണര്‍ന്നുടന്‍
ഈരേഴു സംവത്സരം കാനനം വസി
ച്ചാരാല്‍ വരികെന്നനുവദിച്ചീടിനാള്‍
തല്‍ക്ഷണെ രാഘവം നത്വാ സഗദ്ഗതം
ലക്ഷമണന്‍ താനും പറഞ്ഞാനനാകുലം:
എന്നുള്ളിലുണ്ടായിരുന്നൊരു സംശയം
നിന്നരുളപ്പാടു കേട്ടു തീര്‍ന്നു തുലോം
ത്വല്‍പ്പാദസേവാര്‍ത്ഥമായിന്നടിയനു
മിപേ്പാള്‍ വഴിയേ വിടകൊള്‍വനെന്നുമേ
മോദാലതിന്നായനുവദിച്ചീടണം
സീതാപതേ! രാമചന്ദ്ര! ദയാനിധേ!