പേജ് 25
പന്ത്രണ്ട്
സത്യസ്ഥിതിയല്‍പം ചിന്തിച്ചുനോക്കിയാല്‍
മര്‍ത്ത്യന്‍ മൃഗത്തിലും കഷ്ടമലേ്‌ള?
വീട്ടില്‍ വളര്‍ത്തും മൃഗങ്ങളോ പോകട്ടെ,
കാട്ടുമൃഗത്തിന്‍ കഥയെടുക്കാം.
എന്താണവയ്ക്കുള്ളദോഷം?അവമറ്റു
ജന്തുജാലങ്ങളെ വേട്ടയാടും.
എന്തിനു?ജീവിക്കാന്‍, കാളും വയറ്റിലെ
ച്ചെന്തീ കെടുത്തുവാനായിമാത്രം!
ആവശ്യമാണതു, ജീവിക്കണമെങ്കി
ലാവശ്യമാണതു, തര്‍ക്കമില്‌ള!
തിന്നുവാന്‍ കൊന്നിടും, കൊന്നാകില്‍ത്തിന്നിടും,
വന്യജന്തുക്കളെ,തൊന്നിനെന്ന്യേ
കൊല്‌ളുമാറില്‌ള സാധാരണയാ,യതി
നില്‌ളാ പഠിപ്പു, മാസ്‌സംസ്‌കാരവും.
എന്നാ,ലിതല്‌ളാതൊ,രൊറ്റദോഷം വേറെ
യിന്നേതു ജന്തുവിനുണ്ടുലകില്‍?
പോകുന്നതില്‌ളവ തെങ്ങുകേറിക്കുവാന്‍
പോകുന്നതില്‌ള കൊയ്യിക്കുവാനും.
പാട്ടം പലിശകള്‍ കിട്ടുവാനി,ല്‌ളില്‌ള
തോട്ടങ്ങള്‍, മില്‌ളുടമസ്ഥരല്‌ള.
ജീവിക്കുവാനാത്മചോദനാധീനമാ
മാ വേട്ടയാടലവയ്ക്കു വേണം!
മര്‍ത്ത്യനോ?മര്‍ത്ത്യനു വേട്ടയാടീട്ടു വേ
ണ്ടുത്തമഭോജ്യങ്ങളാഹരിപ്പാന്‍.
സസ്യസമൃദ്ധപ്രകൃതിയാത്താദരം
സല്‍ക്കരിക്കുന്നുണ്ടവനെയെന്നും!
എന്നിട്ടും പോ,രവനന്യജന്തുക്കളെ
ക്കൊന്നേ കഴിയൂ സുഖം സ്വദിക്കാന്‍!
ജീവികളെത്തിന്നവസാനം,വേണെങ്കി
ലാവാമവന്നു ഫലങ്ങളല്‍പം.
ആകട്ടതുകൊണ്ടു തൃപ്തിവന്നോ?പോര
ലോകം കൊലക്കളമാക്കിടേണം.
അന്യജന്തുക്കള്‍ മടുത്തു മനുഷ്യനു
തിന്നണം മര്‍ത്ത്യനെത്തന്നെയിപേ്പാള്‍.
എട്ടുപത്തിന്നു രസമി,ല്‌ളടിഞ്ഞൊരു
പൊട്ടലിലായിരം വീണിടേണം.
ചോലകള്‍പോലിരച്ചോളമടിച്ചാര്‍ത്തു
ചോരപ്രളയങ്ങള്‍തന്നെ വേണം!
മുക്തശീര്‍ഷങ്ങള്‍, കബന്ധങ്ങ,ളങ്ങനെ
നൃത്തമാടേണമവന്നുമുമ്പില്‍!
Leave a Reply