പേജ് 27
നിങ്ങള്തന് ലോകത്തു തേവിടിശ്ശിത്തെരു
വെങ്ങുമില്ളിലെ്ളാരു വൈകൃതവും.
പ്രേമലേഖനങ്ങളെഴുതില്ള, വാങ്ങുകി
”ലേ്ളാമനേ” യെന്നു വിളിക്കുകില്ള.
ഹാ,ഗുഹ്യരോഗം പിടിക്കില്ള നിങ്ങള്‍ക്കു,
ഭോഗഭ്രമവുമധികമില്ള.
കാതില്‍ഗ്ഗുളോപ്പിട്ടിടതുഭാഗം തല
കോതി,മുഖത്തു ചുണ്ണാമ്പു പൂശി,
മുട്ടോളം കൈകളിലൊന്നില്‍ വളയെടു
ത്തിട്ടൊരു സഞ്ചി ചുമ്മാതെ തൂക്കി,
പൂവണിസ്സാരിയി,ലുര്‍വ്വശിമാരെന്ന
ഭാവത്തില്‍ക്കണെ്ണറിഞ്ഞും, കുഴഞ്ഞും,
നിങ്ങള്‍തന്‍പെണ്ണൂങ്ങള്‍ സ്ളിപ്പറില്കേറിനി
ന്നെങ്ങും നടന്നിടാറില്ള, പക്ഷേ
നിന്ദ്യഗര്‍ഭച്ചിദ്രനിന്ദ്യപരിപാടി
നിങ്ങള്‍ക്കശേഷമറിഞ്ഞുകൂട.
മിസ്മേയോ, മാര്‍ഗററ്റ്, ഡാംഗറിവരാരും
വിഭ്രമം നിങ്ങള്‍ക്കു തന്നിട്ടില്ള.
ഗര്‍ഭനിയന്ത്രണത്തിന്നു നിങ്ങള്‍ക്കാര്‍ക്കും
റബ്ബറിന്‍സൂത്രമറിഞ്ഞുകൂട.
ദുര്വ്വാരമല്ള നിങ്ങള്‍ക്കു രോഗങ്ങള്‍ക്കു
സള്ഫണമൈഡുമാപെ്പന്സുലിനും!
ഇല്ളാ ഡീയെമ്മായ് നടക്കുവോര്‍ നിങ്ങളി
ലില്ള സ്വവര്‍ഗ്ഗഭോഗപ്രിയന്മാര്‍.
നാലുകാശിന്നായി നിങ്ങളൊരിക്കലും
നാണവും മാനവും വില്ക്കുകില്ള.
നിങ്ങള്‍ക്കു ഫാറത്തിലിട്ടീടുമൊപ്പിന്മേല്‍
തങ്ങിനില്ക്കുന്ന ദാമ്പത്യമില്ള.
ഉദ്യോഗത്തണ്ടില്ള, കൈക്കൂലിഭ്രാന്തില്ള,
മദ്യസല്‍ക്കാരങ്ങള്‍ നിങ്ങള്ക്കില്ള.
കാരാഗൃഹമില്ള, നിങ്ങള്‍ക്കു കീര്‍ത്തിതന്‍
സ്മാരകമില്ള, സമാജമില്ള.
എണ്ണച്ചായത്തില്‍പ്പടമെഴുതിച്ചാരും
ചെന്നനാച്ഛാദനം ചെയ്യാറില്ള!
നിങ്ങള്‍ക്കു മര്‍ത്യനോടൊപ്പമെത്താന്‍ പിന്നെ
യെങ്ങനെയൊക്കും?നികൃഷ്ടര്‍ നിങ്ങള്‍!
ഇല്ളാ പരിഷ്കാര,മിലെ്ളാട്ടും വിപ്ളവ
മില്ളാ കലാശാലാവിദ്യാഭ്യാസം!
ഇല്ളാബിരുതം,വിശേഷബുദ്ധ്യംശമ
തി,ല്ളില്ള തെല്ളും പുരോഗമനം!
മുന്‍ചൊന്ന നേട്ടങ്ങളിന്നുമുതല്‍ക്കിനി
സഞ്ചയിക്കാന്‍ നിങ്ങളുദ്യമിക്കിന്‍!
ശങ്കവേ,ണ്ടായത്തമാക്കാം ശ്രമിച്ചവ
യെങ്കില്‍, നിങ്ങള്‍ക്കും മനുഷ്യരാകാം!
അമ്പലം, പള്ളി, പുരോഹിതര്‍, നേര്‍ച്ചകള്‍,
കുമ്പസാരങ്ങ,ളാക്കുര്‍ബ്ബാനകള്‍,
Leave a Reply