ന്യൂയോര്‍ക്ക് : മലയാളിയും അമേരിക്കന്‍ ചിത്രകാരനുമായ ജോണ്‍ പുളിനാട്ടിന്റെ പെയിന്റിങ് അവാര്‍ഡ്. ന്യൂയോര്‍ക്കില്‍ നടന്ന ‘ഹെര്‍ സ്‌റ്റോറി’ എന്ന വിഷയത്തില്‍ നടത്തിയ ചിത്ര പ്രദര്‍ശത്തില്‍ എണ്ണച്ചായത്തില്‍ രചിച്ച The Portrait of Georgia Okeeffe എന്ന പ്രതീകാത്മകമായ ചിത്രത്തിനാണ് അവാര്‍ഡ് ലഭിച്ചത്. പ്രശസ്തയായ ജോര്‍ജിയ ഓക്കിഫിന്റെ അവസാനകാല ന്യൂമെക്‌സിക്കന്‍ ജീവിതവും അമേരിക്കന്‍ ചരിത്രത്തില്‍ അവര്‍ക്കുള്ള സ്ഥാനവും പ്രതീകാലികമായി ചിത്രീകരിച്ചതാണ് ജോണ്‍ പുളിനാട്ടിന്റെ രചനയിലെ പ്രമേയം. ന്യൂയോര്‍ക്ക് ആര്ട്ട് ഗില്‍ഡ് ആണ് ചിത്രകലാ പ്രദര്‍ശനം സംഘടിപ്പിച്ചത്. മുന്നൂറോളം ചിത്രങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. അതില്‍നിന്നും വീണ്ടും തിരഞ്ഞെടുത്തപ്പെട്ട അഞ്ചു ചിത്രങ്ങള്‍ക്കാണ് അവാര്‍ഡ്. പന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍നിന്നും ചിത്രകലയില്‍ ബിരുദം നേടിയ ഇദ്ദേഹം ഒരു സ്വതന്ത്ര ഇല്ലസ്‌ട്രേറ്റര്‍ എന്ന നിലയിലും ന്യൂയോര്‍ക്ക് സിറ്റിയുടെ സാന്നിധ്യമാണ്.