തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തകനുള്ള പി.എന്‍. പണിക്കര്‍ പുരസ്‌കാരത്തിന് ടി.പി. വേലായുധന്‍ അര്‍ഹനായി. 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.1971 മുതല്‍ 25 വര്‍ഷത്തോളം പാലിശേരി എസ്.എന്‍.ഡി.പി. ലൈബ്രറിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു ഇദ്ദേഹം. നിലവില്‍ സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗമാണ്.