കോഴിക്കോട്: 2020ലെ അക്ബര്‍ കക്കട്ടില്‍ ട്രസ്റ്റിന്റെ പുരസ്‌കാരം സാറാ ജോസഫിന്. 50,000 രൂപയും പോള്‍ കല്ലാനോട് രൂപകല്‍പന ചെയ്ത ശില്‍പവുമാണ് പുരസ്‌കാരം. സാറയുടെ ‘ബുധിനി’ എന്ന നോവലിനാണ് പുരസ്‌കാരം. ഡോ.എം.എം. ബഷീര്‍, കെ. സച്ചിദാനന്ദന്‍, മുണ്ടൂര്‍ സേതുമാധവന്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര കൃതി തെരഞ്ഞെടുത്തത്. ഫെബ്രുവരി 17 ന് വൈകീട്ട് നാലിന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന അക്ബര്‍ കക്കട്ടില്‍ അനുസ്മരണ സമ്മേളനത്തില്‍ യു.എ. ഖാദര്‍ സാറാജോസഫിന് അവാര്‍ഡ് സമ്മാനിക്കും.