എമ്മി പുരസ്കാരങ്ങള്‍…
ടെലിവിഷന്‍ രംഗത്തെ രാജ്യാന്തരപുരസ്കാരമായ എമ്മി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഫഌബാഗിലെ പ്രകടനത്തിന് മികച്ച നടി കോമഡി, എഴുത്തുകാരി, പുരസ്കാരങ്ങള്‍ നേടി ഫോബ് വാലര്‍ ബ്രിഡ്ജ് തിളങ്ങി. എച്ച് ബി ഒ പരമ്പര ഗെയിം ഓഫ് ത്രോണ്‍സിലെ ടിരിയന് ലാനിസ്റ്റര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പീറ്റര്‍ ഡിങ്കലേജ് മികച്ച സഹനടനായി. ഈ വര്‍ഷം ശ്രദ്ധേയമായ നേട്ടം കൈവരിച്ചത് ചെര്‍ണോബില്‍, ഗെയിം ഓഫ് ത്രോണ്‍സ് വെബ്സീരീസുകളാണ് .ഗെയിം ഓഫ് ത്രോണ്‍സ് 32 നോമിനേഷനുകളാണ് നേടിയിരുന്നത്. കോമഡി വിഭാഗത്തില്‍ ഫ്ളീബാഗ് പുരസ്കാരങ്ങള്‍ വാരിക്കൂട്ടി. ബെസ്റ്റ് ഡ്രാമാറ്റിക് പരന്പര അവാര്‍ഡ് ഗെയിം ഓഫ് ത്രോണ്‍സ് സ്വന്തമാക്കി. ഡ്രാമ വിഭാഗത്തില്‍ മികച്ച സംവിധായകന് ഒസ്റാക്ക് ഒരുക്കിയ ജേസണ്‍ ബാറ്റ്മാനാണു . ഡ്രാമ വിഭാഗത്തില്‍ മികച്ച നടനായി ബില്ലി പോര്‍ട്ടര്‍ തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച ഡ്രാമ സീരീസ്: ഗെയിം ഓഫ് ത്രോണ്‍സ്
മികച്ച കോമഡി സീരീസ്: ഫ്ളീബാഗ്
മികച്ച വെറൈറ്റി ടോക് ഷോ: ലാധസ്റ്റ് വീക്ക് ടുനൈറ്റ് വിത്ത് ജോണ്‍ ഒളിവര്‍
മികച്ച ലിമിറ്റഡ് സീരീസ്: ചെര്‍ണോബില്‍
മികച്ച ടെലിവിഷന്‍ മൂവി: ബാന്ദര്സ്നാച്ച് (ബ്ലാക്ക് മിറര്‍)
മികച്ച നടന്: ബില്‍ ഹേഡര്‍ (കോമഡി)
മികച്ച നടന്: ബില്ലി പോര്‍ട്ടര്‍ (ഡ്രാമ)
മികച്ച നടന്: ജാറല്‍ ജെറോം (ലിമിറ്റഡ് സീരീസ്)
മികച്ച നടി: ഫോബ് വാലര്‍ ബ്രിഡ്ജ് (കോമഡി)
മികച്ച നടി: ജോഡീ കോമര് (ഡ്രാമ)
മികച്ച നടി: മിഷേല്‍ വില്ല്യംസ് (ലിമിറ്റഡ് സീരീസ്)
മികച്ച സഹനടന്മാര്: ടോണി ഷാല്‍ഹോബ്, പീറ്റര്‍ ഡിങ്ക്ലേജ്, ബെന്‍ വിഷോ.
മികച്ച സഹനടിമാര്‍: അലക്സ് ബോര്സ്റ്റീന്, ജൂലിയ ഗാര്‍നര്‍, പട്രീഷ്യ അര്ക്വറ്റെ.
മികച്ച സംവിധായകര്‍: ഹാരി ബ്രാഡ്ബീര്‍, ജേസണ്‍ ബാറ്റ്മാന്, ജോണ്‍ റെന്‍ക്, ജോണ്‍ റോയി കിംഗ്.