യു.ജി.സി മലയാളം

യു.ജി.സി മലയാളം

ചോദ്യം-  01

1.    ‘കേരളത്തിലെ മയക്കോവ്‌സ്‌കി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു കവിയുടെ രചനയ്ക്ക് അവതാരിക എഴുതിയത് കേസരിയാണ്.- കവി ആര് ? കൃതി ഏത് ?
2.    1810-ാമാണ്ടുതൊട്ട് 1829 വരെ തിരുവിതാംകൂര്‍ ഭരിച്ചിരുന്നവര്‍ ആരെല്ലാമായിരുന്നു ?
3.    ഉപന്യാസശാഖയില്‍ ഉള്‍പ്പെടുന്ന ചിന്താസന്താനത്തിന്റെ കര്‍ത്താവാര് ?
4.    ‘മേനോക്കിയെ കൊന്നതാര് ?’ എന്ന കഥയുടെ രചയിതാവ് ?
5.    “വിലക്ഷണ ബന്ധങ്ങളോടുകൂടിയ ഗാര്‍ഹികജീവിതത്തിലെ ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷത്തെ മനഃശാസ്ത്രരീത്യാ അപഗ്രഥിക്കുന്ന നോവല്‍ ”- തകഴിയുടെ ഏത് നോവലിനെക്കുറിച്ചാണ് ഈ അഭിപ്രായം ?
6.    ‘ബാലരാമഭാരതം’ എന്ന നാട്യശാസ്ത്രഗ്രന്ഥം രചിച്ച ഒരു തിരുവിതാംകൂര്‍ രാജാവാണ് കൊട്ടാരം കഥകളിയോഗം ഏര്‍പ്പെടുത്തിയത്. – അദ്ദേഹം ആരാണ് ?
7.    “വിഭക്തിയുണ്ടെന്നാകില്‍ പഠിച്ചു പാടിക്കൊള്‍കിന്‍” – എന്നാഹ്വാനം ചെയ്യുന്നത് ഏത് കാവ്യത്തിലാണ്
8.    ‘വേദതര്‍ക്കം‘’ എന്ന കൃതിയുടെ രചന നിര്‍വ്വഹിച്ചതാര് ?
9.    കബീര്‍ പുരസ്‌ക്കാരം ലഭിച്ച മലയാള കവി ആര് ?
10.    ‘ചിരിയും ചിന്തയും’ രചിച്ചതാര് ?
11.    ഒ.വി. വിജയന് വയലാര്‍ അവാര്‍ഡ് നേടിക്കൊടുത്ത കൃതി ഏത് ?
12.    “ഒരുവേള പഴക്കമേറിയാ-
    ലിരുളും മെല്ലെ വെളിച്ചമായ് വരാം” – ആരുടെ വരികള്‍ ?
13.    മലയാളം അച്ചടിയുടെ പിതാവ് എന്ന് അറിയപ്പെടുന്നതാര് ?
14.    ‘സ്മരണമണ്ഡലം’ ആരുടെ ആത്മകഥ ?
15.    ആദ്യത്തെ ലക്ഷണമൊത്ത പച്ച മലയാള കൃതി ഏത് ?
16.    കഥാപാത്രങ്ങള്‍ക്ക് പേരില്ലാത്ത മലയാള നോവല്‍ എഴുതിയതാര് ?
17.    ‘സൂഫി പറഞ്ഞ കഥ’ ആരെഴുതി ?
18.    രാമകഥാപ്പാട്ടിന്റെ കാലം ഏത് ?
19.    ‘ഉലസന്‍ കുറുപ്പ്’ എന്ന കഥാപാത്രം ഏത് കൃതിയിലാണ് പ്രത്യക്ഷപ്പെടുന്നത് ?
20.    മലയാളത്തിലെ ഘര്‍ഷങ്ങള്‍ ഏതെല്ലാം ?
21.    മലയാളഭാഷ രൂപപ്പെട്ട് കാലങ്ങള്‍ക്കുശേഷം അതിന്റെ ആധുനിക ലിപി 1837-ലെ ഒരു വിളംബരത്തിലൂടെ തിരുവിതാംകൂറില്‍ നടപ്പാക്കിയതാര് ?
22.    കേരള ബാലജനസഖ്യത്തിന്റെ സ്ഥാപകനാര് ?
23.    തിരുവിതാംകൂര്‍ നായര്‍ സമാജത്തിന്റെ സ്ഥാപകനാര് ?
24.    കേരളത്തില്‍ത്തന്നെ അച്ചടിച്ച മലയാളത്തിലെ സമ്പൂര്‍ണ്ണ ബൈബിള്‍ പ്രസിദ്ധീകരിച്ചതാര് ?
25.    ‘ദ്രാവിഡവൃത്തങ്ങളും അവയുടെ ദശാപരിണാമങ്ങളും’ എഴുതിയതാര് ?
26.    ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തില്‍ ഏത് വര്‍ഷംവരെയുള്ള ചരിത്രം പ്രതിപാദിക്കുന്നു ?
27.    ‘മയൂരസന്ദേശം’ രചിച്ചതാര് ?
28.    ഭാഷയിലെ ചമ്പുകാവ്യങ്ങളില്‍ പ്രാചീനമേത് ?
29.    ‘സുഭദ്രാഹരണം’, ‘രാസക്രീഡ’ ഇവ ഇരയിമ്മന്‍ തമ്പിയുടെ കൃതികളാണ് – ഏത് സാഹിത്യ വിഭാഗത്തില്‍പ്പെടുന്നു ?
30.    നളചരിതം ആട്ടക്കഥയ്ക്കു ശേഷം മലയാളത്തിലുണ്ടായ ശില്പസുന്ദരവും നാട്യപ്രധാനവുമായ ആട്ടക്കഥ ഏത് ?
31.    ‘പാര്‍വ്വതീപരിണയം’ ആട്ടക്കഥ രചിച്ചതാര് ?
32.    ‘നവവത്സരാശംസകള്‍’ എന്ന ചെറുകഥാസമാഹാരം ഏഴുതിയതാര് ?
33.    കേരള ഭാഷാഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച വര്‍ഷം ?
34.    ദിവാന്‍ മാധവരായരുടെ തെറ്റായ വിദ്യാഭ്യാസനയങ്ങളെ വിമര്‍ശിച്ച പത്രം ?
35.    ‘തിരുനിഴല്‍ മാല’ ഏത് സാഹിത്യപ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്നു ?
36.    ‘ഭാരതമാല’ എഴുതിയതാര് ?
37.    ‘ഓംചേരി’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്നതാര് ?
38.    ‘എന്റെ ജീവിതം അരങ്ങിലും അണിയറയിലും’ – ആരുടെ ആത്മകഥ ?
39.    വൈക്കം സത്യാഗ്രഹം ആരംഭിച്ച വര്‍ഷം ഏത് ?
40.    വൃത്തശാസ്ത്രസംബന്ധിയായി കുട്ടിക്കൃഷ്ണമാരാര്‍ രചിച്ച ഗ്രന്ഥം ഏത് ?
41.    ‘ഉമ്മാച്ചു’ എന്ന സിനിമയുടെ തിരക്കഥ എഴുതിയതാര് ?
42.    ‘രുഗ്മിണിക്കൊരു പാവക്കുട്ടി’ എന്ന മലയാള ചലച്ചിത്രത്തിനാധാരമായ കഥ ആരുടേത്?
43.    “പുതുമലര്‍ക്കാവില്‍ വന്നെഴുമിളംക്കൊടികളും
    കൊടികള്‍ പൂവിതളില്‍ നിന്റുതിരുമപ്പൊടികളും” – എന്നാരംഭിക്കുന്ന വര്‍ണ്ണന ഏത് മണിപ്രവാള കൃതിയിലേതാണ് ?
44.    ‘കേരളസ്‌കോട്ട് ’എന്നറിയപ്പെടുന്നതാര് ?
45.    ‘പുതുമലയാണ്മതന്‍ മഹേശ്വരന്‍’ എന്ന് എഴുത്തച്ഛനെ വിശേഷിപ്പിച്ചതാര് ?
46.    “അറിയണമിതു ഞാനെന്‍ വേഴ്ചയുള്ളോര്‍ക്കുവേറെ
    ത്തരമൊരുമയില്‍ മുമ്പേലാക്കിലെത്തിച്ചുവല്ലോ
    തരുവനിതു തനിയ്ക്കും പാതിയിപ്പാതിയേറ്റം
    വിരുതുടയൊരു കൊച്ചിത്തമ്പുരാനും കൊടുക്കൂ”  – പ്രസിദ്ധമായ ഒരു പച്ചമലയാള കൃതിയിലെ വരികളാണിവ. ഇതിലെ ഇതിവൃത്തേ ഏത് ?
47.    ‘മനുഷ്യാത്മാവിനെ മുഴുവനായും ക്രിയാത്മകതയിലേക്ക് നയിക്കുന്നവനാണ് കവി’ എന്ന് അഭിപ്രായപ്പെട്ടതാര് ?
48.    ‘വിവര്‍ത്തനത്തിന്റെ ഭാഷാശാസ്ത്രഭൂമിക’ എന്ന ഗ്രന്ഥം രചിച്ചതാര് ?
49.    ‘ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ – ദേശീയപ്രസ്ഥാനത്തില്‍’ എന്ന കൃതിയുടെ കര്‍ത്താവാര് ?
50.    ‘ഗാന്ധിജിയുടെ ജീവചരിത്രം’ ഇന്ത്യയില്‍ത്തന്നെ ആദ്യമായി പ്രസിദ്ധീകരിച്ച പ്രാദേശിക ഭാഷ മലയാളമാണ് – ആരാണ് രചയിതാവ് ?
51.    ര, ഷ, ള, റ, ട എന്നിവ മൂര്‍ദ്ധന്യമാണ്. എങ്കില്‍ ല, സ, ത തുടങ്ങിയവ ഏത് വിഭാഗത്തില്‍പ്പെടും ?
52.    എഴുത്തിന്റെ ഏറ്റവും ചെറിയ സ്വതന്ത്രരൂപം ?
53.    ഒരു പ്രത്യേക അതിര്‍ത്തിക്കുള്ളില്‍ മാത്രമായി സ്വനോച്ചാരണം നടക്കാതെ വരികയും ഒരു സ്വരത്തിന്റെ ഉച്ചാരണക്രിയയില്‍ മറ്റൊരു ധനികൂടി അലിഞ്ഞുചേര്‍ന്ന് വരികയും ചെയ്യുന്ന ആശ്രിതോച്ചാരണത്തെ എന്ത് വിളിക്കുന്നു ?
54.    ടി.എന്‍. ഗോപിനാഥന്‍ നായരുടെ നാടകങ്ങളിലെ പ്രധാന അംശം ഏത് ?
55.    കൊച്ചുണ്ണിത്തമ്പുരാന്റെ കല്യാണിയുടെ പ്രത്യേകത എന്ത് ?
56.    തിരുവിതാംകൂറില്‍ കേണല്‍ മണ്‍റോയ്ക്ക് ശേഷം ദിവാനായത് ആര് ?
57.    പത്മബന്ധം, നാഗബന്ധം തുടങ്ങിയവയെ എ.ആര്‍ ഏത് വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്നു ?
58.    വള്ളത്തോള്‍ രചിച്ച വിമര്‍ശനഗ്രന്ഥമേത് ?
59.    “അറിയപ്പെടാത്ത ഇ.എം.എസ്” എന്ന ജീവചരിത്രകൃതി എഴുതിയതാര് ?
60.    രസമില്ലെങ്കിലും മണിപ്രവാളമായി പരിഗണിക്കാമെന്ന്, ലീലാതിലകകാരന്‍ നിര്‍ദ്ദേശിക്കുന്ന ‘ആലത്തൂര്‍ മണിപ്രവാള’ത്തിന്റെ പ്രത്യേകത എന്ത് ?
61.    റാണി ഗൗരി പാര്‍വ്വതീഭായി തിരുവിതാംകൂറിന്റെ റീജന്റായത് ഏത് വര്‍ഷം ?
62.    ആദി ചേരവംശത്തിലെ രാജാവായ ഉതിയന്‍ ചേരലാതന്റെ പുത്രനാരായിരുന്നു ?
63.    1972-ല്‍ പ്രസിദ്ധീകരിച്ച ‘എഴുത്തച്ഛന് ഒരവതാരിക’ എഴുതിയതാര് ?
64.    ‘പനയോല’ എന്ന വാക്കിലെ സന്ധികാര്യം എന്ത് ?
ഉപന്യസിക്കുക (രണ്ടു പുറത്തില്‍)
65.    ഉത്തരാധുനികത മലയാള കവിതയില്‍.
66.    സംവൃതോകാരത്തെക്കുറിച്ചുള്ള എ.ആറിന്റെ അഭിപ്രായം സംഗ്രഹിക്കുക.
67.    രസസിദ്ധാന്തത്തിനു ശ്രീശങ്കുകന്‍ നല്‍കുന്ന വ്യാഖ്യാനം.
68.    പഴശ്ശിരാജയും സ്വാതന്ത്ര്യസമരവും.

ഉത്തരം     -01

1.    കൊടമംഗലം പപ്പുക്കുട്ടി -കടത്തുവഞ്ചി    
2.    ലക്ഷ്മീഭായി, പാര്‍വ്വതീഭായി
3.    ആര്‍. ഈശ്വരപിള്ള    
4.    വേങ്ങയില്‍ കുഞ്ഞിരാമന്‍ നായര്‍
5.    പരമാര്‍ത്ഥങ്ങള്‍
6.    കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ മഹാരാജാവ്
7.    ഗിരിജാകല്യാണം ഗീതപ്രബന്ധം    
8.    കരിയാറ്റില്‍ ഔസേപ്പ് മെത്രാന്‍
9.    കെ. അയ്യപ്പപ്പണിക്കര്‍    
10.    ഇ.വി. കൃഷ്ണപിള്ള
11.    ഗുരുസാഗരം    
12.    കുമാരനാശാന്‍
13.    ബെഞ്ചമിന്‍ ബെയ്‌ലി    
14.    പി.കെ. നാരായണപിള്ള
15.    നല്ലഭാഷ (കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍)
16.    ആനന്ദ് (മരണസര്‍ട്ടിഫിക്കറ്റ്)    
17.    കെ.പി. രാമനുണ്ണി.
18.    പതിനഞ്ചാം ശതകം    
19.    പാപി ചെല്ലണടം പാതാളം
20.    ശ, ഷ, സ എന്നിവ    
21.    സ്വാതിതിരുനാള്‍
22.    കെ.സി. മാമന്‍ മാപ്പിള    
23.    സി. കൃഷ്ണപിള്ള
24.    ബെഞ്ചമിന്‍ ബെയ്‌ലി (1839-ല്‍ കോട്ടയം സി.എം.എസ്. പ്രസ്സില്‍ നിന്നും)
25.    അപ്പന്‍ തമ്പുരാന്‍    
26.    1948
27.    കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍    
28.    ഉണ്ണിയച്ചീചരിതം
29.    തിരുവാതിരപ്പാട്ടുകള്‍    
30.    താടകാവധം
31.    തുളസീവനം (ആര്‍. രാമചന്ദ്രന്‍ നായര്‍    
32.    ഗൗതമന്‍
33.    1968    
34.    സന്ദിഷ്ടവാദി
35.    പാട്ട് പ്രസ്ഥാനം    
36.    ശങ്കരപ്പണിക്കര്‍
37.    എന്‍. നാരായണപിള്ള    
38.    കലാമണ്ഡലം കൃഷ്ണന്‍ നായര്‍
39.    1924    
40.    വൃത്തശില്പം
41.    പി.സി. കുട്ടികൃഷ്ണന്‍( ഉറൂബ്)    
42.    മാധവിക്കുട്ടി
43.    ഉണ്ണിച്ചിരുതേവീ ചരിതം    
44.    സി.വി. രാമന്‍പിള്ള
45.    വള്ളത്തോള്‍    
46.    മാലിനി
47.    കോള്‍റിഡ്ജ്    
48.    ഡോ.വി.ആര്‍. പ്രബോധനചന്ദ്രന്‍
49.    പട്ടം ജി. രാമചന്ദ്രന്‍    
50.    സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
51.    ദന്ത്യം    
52.    അക്ഷരം
53.    സഹോച്ചാരണം    
54.    നര്‍മ്മം
55.    മലയാളത്തിലെ ആദ്യത്തെ സ്വതന്ത്ര നാടകം    
56.    ദേവന്‍ പത്മനാഭന്‍
57.    ചിത്രാലങ്കാരം    
58.    ഗ്രന്ഥവിചാരം
59.    അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്    
60.    ആയൂര്‍വേദചികിത്സാക്രമങ്ങള്‍ പരാമര്‍ശിക്കുന്നു.
61.    1815
62.    നെടുംചേരലാതന്‍    
63.    കുഞ്ഞികൃഷ്ണമേനോന്‍
64.    പന + ഓല (ആഗമസന്ധി) ‘യ’ കാരം ആഗമിക്കുന്നു