‘കൊട്ടിക്കലാശമായ്
‘തക്ക, തക്ക, തൊങ്ക
തക്ക’യെന്നിടയേണ്ട ഞൊടിയായ്’
ഇങ്ങനെയാണ് ആ പരാമര്‍ശം. തിമില, ഉപയോഗശൂന്യമായ എല്‌ളാ വസ്തുക്കളേയും പോലെ
വലിച്ചെറിയപെ്പടുന്നു, ജീര്‍ണിക്കുന്നു. അപേ്പാഴും പഞ്ചവാദ്യത്തിന്റെ ധ്വനികള്‍ അവിടെ മുഴങ്ങി നില്‍ക്കുന്നതായി
‘തിമില’ വിചാരിക്കുന്നു. ഉത്സവം വരുന്നു; പഞ്ചവാദ്യമുയരുന്നു. തന്റെ പിതുടര്‍ച്ചക്കായി സ്വരമേറ്റുവാങ്ങിയ ഒരു
‘തിമില’ വേറിട്ട ‘തിമില സ്വരം’ കേള്‍പ്പിക്കുന്നതറിഞ്ഞ്, ആ പരമ്പര നീളുന്നതറിഞ്ഞ് കവിത അവസാനിക്കുകയാണ്.
അവസാനിക്കുന്ന വരികള്‍ ഇങ്ങനെ:
‘തിമില ഞാന്‍, കാലങ്ങള്‍
തീര്‍ത്ത മൗനത്തിലും
തുടരും, മുഴങ്ങും സ്വരം ഞാന്‍
വളരുന്ന വാക്കിന്റെ ധ്വനി ഞാന്‍
തളരാത്ത തീയ്യിന്റെ പൊരി ഞാന്‍.’
ഒരു വാദ്യത്തിന്റെ തുടര്‍ച്ചയെ, ഒരു നാദത്തിന്റെ തുടച്ചയെ, ഒരു കാലത്തിന്റെ തുടര്‍ച്ചയെ, ഒരു
സംസ്‌ക്കാരത്തിന്റെ തുടര്‍ച്ചയെത്തന്നെ അടയാളെപ്പടുത്തും വിധമാണ് സച്ചിദാനന്ദന്‍ ഈ കവിത എഴുതിയിട്ടുള്ളത്.
തിമിലവാദകര്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്നു ഈ കവിത.
ഉത്സവത്തിന്റെ, വാദ്യത്തിന്റെ, ലയവും ഭംഗിയുമെല്‌ളാം സംയോജിക്കുന്ന, സച്ചിദാനന്ദന്റെ മറ്റൊരു
കവിതയാണ് ‘ഒരു വേനല്‍ക്കിനാവ്’ വേനല്‍ക്കാലം കേരളത്തില്‍ ഉത്സവകാലം കൂടിയാണ്. അസുരവാദ്യം എന്ന്
കേളികേട്ട ചെണ്ടയാണ് വേനല്‍ക്കിനാവിലെ വാദ്യം. കൊടും വേനലിന്റെ ആസുരശക്തിയെപ്പറ്റി പലപ്രകാരത്തില്‍
പറഞ്ഞുകൊണ്ടാണ്. കവിതയുടെ ആരംഭം. സൂര്യനേത്രത്തിന്റെ തീക്ഷ്ണനോട്ടത്തില്‍ വനം എരിയുന്നു; അവന്റെ
ശൂലത്തില്‍ പുഴ പുളഞ്ഞടിയുന്നു; തീച്ചൂടില്‍ മുരണ്ടടിവെച്ച് മണ്ണിന്‍മടയില്‍ പിന്‍വാങ്ങിമറയുന്നു ഉറവകള്‍;
ഭയചിതരായി കരഞ്ഞുകൊണ്ട് കൂട്ടമായ് പറന്നുപോകുന്നു ചൂടില്‍ കരിഞ്ഞ ഇലകള്‍; വാല്‍പൊക്കിച്ചിലച്ച് ഉയരത്തില്‍
കയറിപ്പറ്റുകയാണ് ഒടുക്കത്തെ പച്ചമരത്തഴപ്പ് – ഇങ്ങനെ വേനല്‍ കഴുകന്‍ചിഹ്നമുള്ള വെയില്‍ക്കൊടി പാറിക്കുമ്പോള്‍
അതുനോക്കിയിരിക്കുകയാണ് ഒരാള്‍. അയാള്‍ ചെണ്ടയെടുത്ത് വാദനം തുടങ്ങുന്നു.