എസ്.എ. ഷുജാദ്

അപേ്പാഴേക്കും കാണികള്‍ അപ്രത്യക്ഷരായിരുന്നു.ഗുസ്തിമല്‍സരത്തിന്റെ അന്ത്യപാദം ആകാംക്ഷയുടെ മുള്‍മുനയില്‍ എത്തിക്കുന്നതില്‍ എനിക്കെവിടെയോ അബദ്ധം പിണഞ്ഞിരിക്കുന്നു. ഗ്രാന്‍ഡ് ഫിനാലേക്ക് അടിച്ചുവാരാമെന്ന് ഉറപ്പു കൊടുത്തതുകൊണ്ടാണ് ദൈവം ഇങ്ങനെയൊരു വേദിക്ക് വഴങ്ങിത്തന്നത്.

 

‘ദൈവമെ ഇത് എന്റെ അവസാനത്തെ പോരാട്ടമാണ്. ഈ സ്‌കീമെങ്കിലും വിജയിപ്പിച്ചു തരേണമേ”

മനമുരുകി പ്രാര്‍ത്ഥിച്ചതിന്റെ നാല്‍പത്തൊന്നാം ദിവസമാണ് ദൈവം അയല്‍വാസിയായി താമസത്തിനെത്തിയത്. ദൈവത്തെ നേരില്‍ പരിചയപെ്പടാനായി ഒരവസരം കിട്ടിയതില്‍ ഞാന്‍ സന്തോഷംകൊണ്ട് തുള്ളിച്ചാടി. മുക്കിലെ ചായക്കടയിലെത്തിയ സുഹൃത്തുക്കള്‍ക്കെല്‌ളാം ചായയും വടയും സ്‌പോണ്‍സര്‍ ചെയ്തു. കാര്യം തിരക്കിയവരോട് സംഗതി വെളിപെ്പടുത്തി.

‘മനുഷ്യന്റെ സ്വാഭാവികപരിണാമത്തിലെ കുതിച്ചുചാട്ടം കുറെ നാളായി എന്നെ അലട്ടുകയായിരുന്നു. സ്വീകരണമുറിയിലെ പ്രതിമയാവാനോ നിരത്തുവക്കുകളിലെ വര്‍ണ്ണചിത്രങ്ങളാവാനോ മാത്രമാണ് നമുക്ക് ചുറ്റുമുള്ളവര്‍ സ്വപ്നം കണ്ടിരുന്നത്. സ്വന്തം ശരീരത്തെ അപരിചിതര്‍ക്കുവേണ്ടിയോ സാങ്കല്‍പികശക്തികള്‍ക്കുവേണ്ടിയോ പണയപെ്പടുത്തി സ്വത്വം നശിപ്പിക്കാന്‍ ശ്രമിക്കുന്ന മനുഷ്യനെ ഇനി ആര്‍ക്കാണ് രക്ഷപെ്പടുത്താന്‍ കഴിയുന്നത്. പ്രകൃതിയില്‍അലിഞ്ഞുചേരാത്ത മനുഷ്യരുടെ ഭാവി മേഘാവൃതമായി മൂടപെ്പട്ടുകിടക്കുകയാണ്.’