ഇതിനിടയില്‍ കാണികളില്‍ ആരോ വിളിച്ചുകൂവി.

‘വൈദ്യുതി താറുമാറാക്കുന്നതാരാണ്. ചെകുത്താനോ ദൈവമോ?”

എല്‌ളാം ക്രമപെ്പടുത്തുന്ന ജോലിയാണ് ദൈവത്തിന്‍േറതെന്ന പ്രഖ്യാപനം വന്നു.

പറുദീസയില്‍നിന്നും ഭൂമിയിലേക്കിറങ്ങിവന്ന ദൈവം എന്തിനാണ് തുടര്‍ച്ചയായി ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ചോദിച്ചപേ്പാള്‍ ദൈവം മൗനം പാലിച്ചതേയുള്ളൂ.

”മനുഷ്യന്‍ ആരെയാണ് പ്രതിയാക്കേണ്ടത്. ഇനി ഇങ്ങനെ പോകാനനുവദിക്കില്‌ള. മൗനം ഒന്നിനും പരിഹാരമല്‌ള. ഒന്നുകില്‍ ചെകുത്താനെ ഞങ്ങള്‍ക്ക് വിട്ടുതരിക. ഞങ്ങള്‍ അയാളുടെ കഥ കഴിച്ചുകൊള്ളാം.”

പെട്ടെന്നുതന്നെ ഒരു ചിത്രകാരന്‍ ഒരു പ്രസ്താവന നടത്തി

”അതുപിന്നെങ്ങനെ, ദൈവത്തിന്റെ മകനലേ്‌ള ചെകുത്താന്‍”

വിധികര്‍ത്താക്കള്‍ ഇടപെട്ടു.

‘ചോദ്യങ്ങള്‍ ചോദിക്കാനുള്ള വേദിയാണിത്. പ്രസ്താവന പാടില്‌ള.”

പിറ്റേ ദിവസം അടുത്ത നഗരങ്ങളിലെല്‌ളാം കൊടുങ്കാറ്റും പ്രളയവുമുണ്ടായി. ജനങ്ങള്‍ ദൈവത്തെ വിളിച്ചു കരഞ്ഞുവെങ്കിലും മഴ കൂടുതല്‍ ശക്തമാകുകയാണുണ്ടായത്.

പ്രളയത്തിനിടെ ഒരു പെട്ടകമുണ്ടാക്കാനായി ദൈവം ആവശ്യപെ്പടുമെന്ന് പറഞ്ഞ് കോമളന്‍
പുതിയ സ്‌കീമുമായി എന്നെ സമീപിച്ചു. കപ്പല്‍നിര്‍മ്മാണത്തിന്റെ ചുമതല മറ്റ് ഭക്തര്‍ക്കായി വിഭജിച്ചുകൊടുക്കാമെന്നും അതുവഴികൂടുതല്‍ കപ്പലുണ്ടാക്കാന്‍ കഴിയുമെന്നുംസ്‌കീം വിശദീകരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു. കപ്പലുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാവുമ്പോള്‍ ചെകുത്താനെ സ്വാധീനിച്ച് അയല്‍ദേശത്ത് പ്രളയമുണ്ടാക്കാനുള്ള പദ്ധതി താന്‍ തന്നെ ഏറ്റെടുത്ത് നടത്തിക്കൊള്ളാമെന്ന് അയാള്‍ ഉറപ്പ് പറഞ്ഞു. പക്‌ഷെ എനിക്കൊന്നും മനസ്‌സിലാക്കാനുള്ള ത്രാണിയില്‌ളായിരുന്നു. കാരണം റിയാലിറ്റി ഷോയുടെ ഭാവി തന്നെ തുലാസിലായോ എന്ന സംശയം എന്നെ പിടിമുറുക്കിയിരുന്നു. സഹചെകുത്താന്മാര്‍ അതിനു വളമിട്ടുകൊണ്ടിരുന്നു.