ത്രിയേക ദൈവത്തില്‍ ഒന്നിപ്പിക്കപ്പെട്ട സഭ

ആണ്ടുവട്ടത്തിലെ ഞായറാഴ്ചകളില്‍ ഉപയോഗിക്കുന്നത്

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ

ദുഷ്ട പാപത്താലകന്നോരാം ഞങ്ങളെ
പുത്രനിണത്തിനാല്‍ വീണ്ടെടുത്തു

ഉന്നതാത്മാവിനാല്‍ വീര്യം പകര്‍ന്നു നീ
തന്നിലേക്കാനയിക്കാന്‍ കനിഞ്ഞു

ത്രിതൈ്വക ദൈവത്തിലേകീകൃതമായ
സത്യസഭതന്‍ സ്വരൂപമെന്നും

ക്രിസ്തുവിന്‍ ഭൗതിക ഗാത്രവുമാത്മാവിന്‍
ക്ഷേത്രവുമെന്നു വെളിപ്പെടുത്തി

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)