പുരോ: ദേവാലയത്തില്‍ പ്രതിഷ്ഠയ്ക്കണഞ്ഞൊരു
നിങ്ങളെ ഭൂസ്വര്‍ഗ്ഗനാഥന്‍ ദൈവം
പാവനാനുഗ്രഹമേറ്റം ചൊരിഞ്ഞെന്നും
പാലിച്ചു കൊള്ളുമാറായിടട്ടെ

ജനം: ആമ്മേന്‍

പുരോ: ചിന്നിച്ചിതറിയ മക്കളെയൊന്നിച്ചു
തന്നേക പുത്രനില്‍ ചേര്‍ത്ത ദൈവം
നിങ്ങളങ്ങേയ്ക്കുമാപാവനാത്മാവിനും
മന്ദിരമേകാന്‍ കൃപയേകട്ടെ

ജനം: ആമ്മേന്‍

പുരോ: പാപവിമുക്തിയാല്‍ ദൈവ ഗേഹങ്ങളായ്
രൂപാന്തരപ്പെട്ട നിങ്ങളെല്ലാം
പുണ്യവാന്‍മാരൊത്ത് സ്വര്‍ഗ്ഗീയ ഗേഹത്തില്‍
നിത്യ സൗഭാഗ്യം വരിച്ചിടട്ടെ

ജനം: ആമ്മേന്‍

പുരോ: താതനും പുത്രനും പാവനാത്മാവുമാം
നിത്യ കാരുണ്യവാന്‍ സര്‍വ്വശക്തന്‍
തന്‍ ദിവ്യാനുഗ്രഹം നിങ്ങളില്‍ വന്നണ-
ഞ്ഞെന്നെന്നും നില നില്ക്കുമാറാകട്ടെ

ജനം: ആമ്മേന്‍