പുരോ: കാനായിലന്നു വിവാഹഘോഷങ്ങളില്‍
ഭാഗഭാക്കായൊരു ക്രിസ്തുനാഥന്‍
നിങ്ങളെയും ബന്ധുമിത്രഗണത്തെയും
നന്നായനുഗ്രഹിക്കട്ടെ നിത്യം

ജനം: ആമ്മേന്‍

പുരോ: അന്ത്യം വരെ തന്‍ സഭയെ സ്‌നേഹിച്ചവന്‍
നിങ്ങളില്‍ സ്‌നേഹം ചൊരിഞ്ഞിടട്ടെ

ജനം: ആമ്മേന്‍

പുരോ: ക്രിസ്തുനാഥന്റെ പുനരുത്ഥാനത്തിനു
സാക്ഷ്യം വഹിക്കുന്ന നിങ്ങളിലും
നിത്യാനന്ദത്തിങ്കലെത്തിച്ചേരാനുള്ള
പ്രത്യാശ വര്‍ഷിച്ചിടട്ടെ നാഥന്‍

ജനം: ആമ്മേന്‍

പുരോ: താതനും പുത്രനും പാവനാത്മാവുമാം
നിത്യ കാരുണ്യവാന്‍ സര്‍വ്വശക്തന്‍
തന്‍ ദിവ്യാനുഗ്രഹം നിങ്ങളില്‍ വന്നണ-
ഞ്ഞെന്നെന്നും നിലനില്ക്കുമാറാകട്ടെ

ജനം: ആമ്മേന്‍