ഫെബ്രുവരി 2: കര്‍ത്താവിന്റെ സമര്‍പ്പണത്തിന്റെ രഹസ്യം

കര്‍ത്താവിന്റെ സമര്‍പ്പണത്തിരുനാള്‍ ദിവസം ഉപയോഗിക്കുന്നത്.

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ

നിന്നോടൊരുമിച്ചു നിത്യവും വാഴുന്ന
നിന്നേകസൂനുവാമേശുവിനെ

ഈ ദിനം നിസ്തുല സന്തോഷമോടിതാ
ദേവാലയത്തില്‍ സമര്‍പ്പിച്ചല്ലോ

ഇസ്രായേലിന്റെ മഹത്വമായേശുവേ
വിശ്വത്തിന്നേക പ്രകാശമായും

പാവനാത്മാവില്‍ പ്രഘോഷിച്ചു താവക
ദിവ്യ മഹത്വം പ്രകീര്‍ത്തിക്കുന്നു.

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)