പുരോ: ഉത്തമ ചിന്തകളുള്ളിലുറപ്പിച്ചു
നിത്യം നയിക്കുന്ന സര്‍വ്വനാഥന്‍
ധന്യ സന്യാസ പ്രതിജ്ഞ പാലിക്കുവാന്‍
തന്നരുളട്ടെ നിങ്ങള്‍ക്കു ശക്തി

ജനം: ആമ്മേന്‍

പുരോ: ദിവ്യ സ്‌നേഹത്തിന്‍ പ്രതീകമായ് സാക്ഷിയായ്
സര്‍വ്വജനത്തിനും മുന്നില്‍ നില്ക്കാന്‍
ശുദ്ധ കര്‍മ്മത്തിലും വാക്കിലും നിങ്ങള്‍ക്കു
പ്രാപ്തി നല്‍കട്ടെ പരമനാഥന്‍

ജനം: ആമ്മേന്‍

പുരോ: നിങ്ങളീ ലോകത്തു ക്രിസ്തുനാഥന്‍ തന്നോ
ടെന്നും പുലര്‍ത്തുന്ന ഗാഢബന്ധം
സ്വര്‍ഗ്ഗ ലോകത്തിലനശ്വരമായ് നില-
നില്ക്കുവാനും ഭാഗ്യമുണ്ടാകട്ടെ

ജനം: ആമ്മേന്‍

പുരോ: താതനും പുത്രനും പാവനാത്മാവുമാം
നിത്യകാരുണ്യവാന്‍ സര്‍വ്വശക്തന്‍
തന്‍ ദിവ്യാനുഗ്രഹം നിങ്ങളില്‍ വന്നണ-
ഞ്ഞെന്നെന്നും നിലനില്ക്കുമാറാകട്ടെ
ജനം: ആമ്മേന്‍